ബംഗളൂരു: കർണാടകയിൽ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു. കൊപ്പല്‍ ജില്ലയിലുള്ള തുംഗഭദ്ര ഡാമിന്റെ 19-ാമത്തെ ഗേറ്റാണ് തകർന്നത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഏകദേശം 35000 ക്യുസക്സ് വെള്ളം ഒഴുകിപ്പോയി.
read also: ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരേ ആക്രമണം: അക്രമികള്‍ തേങ്ങയും ചാണകവും എറിഞ്ഞു
ഡാമില്‍ നിന്ന് 60 ടിഎംസി അടി വെള്ളം അടിയന്തരമായി ഒഴുക്കി കളയാനുള്ള ശ്രമത്തിന്റെ ഭാഗമായി ഡാമിന്റെ 33 ഗേറ്റുകളും തുറന്ന് വെള്ളം പുറത്തു വിട്ടുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ കൊപ്പല്‍, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളില്‍ അതീവ ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങള്‍ ആശ്രയിക്കുന്ന പ്രധാന ജലസംഭരണിയിലെ ഗേറ്റാണ് തുറന്ന് വിട്ടിരിക്കുന്നത്.
Post Your Comments