KeralaMollywoodLatest NewsNewsEntertainment

മൾട്ടി സ്റ്റാർ സാന്നിദ്ധ്യവുമായി വിരുന്നിൻ്റെ ഒഫീഷ്യൽ ടീസർ – എത്തി

തെന്നിന്ത്യൻ ആക്ഷൻ ഹീറോ അർജുൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു

മൾട്ടിസ്റ്റാർ സാന്നിദ്ധ്യത്തിലൂടെ എത്തുന്ന വിരുന്ന് എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടിരിക്കുന്നു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നെയ്യാർ ഫിലിംസിൻ്റെ ബാനറിൽ അഡ്വ. ഗിരീഷ് നെയ്യാറാണ്.

തെന്നിന്ത്യൻ ആക്ഷൻ ഹീറോ അർജുൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം ഏറെ തിരക്കുള്ള നടി നിക്കി ഗിൽ റാണി നായികയാകുന്നതും ഈ ചിത്രത്തെ ഏറെ ആകർഷകമാക്കുന്നു. ഏറെ ദുരുഹതകൾ ഒരുക്കിക്കൊണ്ടാണ് കണ്ണൻ താമരക്കുളം ഈ ടീസർ ഒരുക്കിയിരിക്കുന്നതെന്ന് ടീസർ ശ്രദ്ധിച്ചാൽ മനസ്സിലാകും. പ്രേക്ഷകർ ഏറെ കൗതുകമായിത്തന്നെ ഈ ടീസറിന്നെ ഏറ്റെടുത്തു എന്നാണ് സോഷ്യൽ മീഡിയായിൽ ഇതിൻ്റെ പ്രതികരണം എത്തിയിരിക്കുന്നത്.
ഉദ്വേഗവും, സസ്പെൻസുമൊക്കെ ഈ ടീസറിൽ വ്യക്തമാകുന്നു.

read also: ഉരുള്‍പൊട്ടലിന്റെ ഭീകരത കണ്ട് പ്രധാനമന്ത്രി: കുട്ടികളുടെ കാര്യത്തില്‍ ആശങ്ക,ആദ്യമെത്തിയത് വെള്ളാര്‍മല സ്‌കൂളില്‍

ആഗസ്റ്റ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായിട്ടാണ് ഈ ടീസർ പുറത്തുവിട്ടിരിക്കുന്നത്.
മുകേഷ്, ഗിരീഷ് നെയ്യാർ,, ആജു വർഗീസ്, ബൈജു സന്തോഷ്, എന്നിവരും മുഖ്യമായ വേഷമണിയുന്നു. ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് പേരടി, അജയ് വാസുദേവ്, സോനാ നായർ
എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ -ദിനേശ് പള്ളത്ത്.
ഗാനങ്ങൾ – കൈതപ്രം, റഫീഖ് അഹമ്മദ്
സംഗീതം – രതീഷ് വേഗ, സാനന്ദ് ജോർജ്
പശ്ചാത്തല സംഗീതം. റോണി റാഫേൽ
ഛായാഗ്രഹണം രവിചന്ദ്രൻ
എഡിറ്റിംഗ് – വി.റ്റി. ശ്രീജിത്ത്
കലാസംവിധാനം – സഹസ് ബാല
മേനപ്പ് – പ്രദീപ് രംഗൻ
കോസ്റ്റ്യും – ഡിസൈൻ- അരുൺ മനോഹർ.
നിശ്ചല ഛായാഗ്രഹണം. ശ്രീജിത്ത് ചെട്ടിപ്പടി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സുരേഷ് ഇളമ്പൽ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്. അഭിലഷ് അർജുൻ
നിർമ്മാണ നിർവ്വഹണം – അനിൽ അങ്കമാലി. രാജീവ് കൊടപ്പനക്കുന്ന്
വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button