KeralaLatest NewsNews

പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു: അര്‍ജുന്റെ കുടുംബത്തെ സന്ദർശിച്ച് മനാഫ്

താന്‍ ഉദ്ദേശിച്ച കാര്യങ്ങളല്ല വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ചര്‍ച്ചയായതെന്ന് ജിതിന്‍

കോഴിക്കോട്: ഷിരൂരിൽ കനത്ത മഴയിൽ അപകടത്തിൽപ്പെട്ടു ജീവൻ നഷ്ടപ്പെട്ട അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകളും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തുവെന്ന് ജിതിനും മനാഫും പ്രതികരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരായ നൗഷാദ് തെക്കയില്‍, വിനോദ് മേക്കോത്ത് എന്നിവരാണ് കൂടിക്കാഴ്ചക്ക് മുന്‍കൈയെടുത്തത്.

read also: ഒന്നര വര്‍ഷമായി യുവതിയുമായി അവിഹിത ബന്ധം, തർക്കത്തിന് പിന്നാലെ കൊലപാതകം: പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്

തങ്ങള്‍ ഒരു കുടുംബമാണെന്നും കുടുംബത്തില്‍ ചെറിയ പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നും തെറ്റിദ്ധാരണകള്‍ സംസാരിച്ച്‌ തീര്‍ത്തെന്നും മനാഫ് പറഞ്ഞു. താന്‍ ഉദ്ദേശിച്ച കാര്യങ്ങളല്ല വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ചര്‍ച്ചയായതെന്ന് ജിതിന്‍ പറഞ്ഞു. പറയാനുദ്ദേശിച്ചത് വാര്‍ത്താ സമ്മേളനത്തില്‍ പൂര്‍ത്തിയാക്കാനായില്ലെന്നും വര്‍ഗീയവാദിയാക്കിയതില്‍ വിഷമമുണ്ടെന്നും ജിതിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button