കോഴിക്കോട്: തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്കി ലോറി ഉടമ മനാഫ് .
ഒക്ടോബര്‍ 2ന് പരാതി നല്‍കിയിട്ടും ഇതുവരെ കേസെടുത്തില്ലെന്ന് മനാഫ് പരാതിയില്‍ പറയുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന പ്രചരണം കാരണം താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിലുണ്ട്.
തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് കാണിച്ച് ഒക്ടോബര്‍ 2ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.
Post Your Comments