KeralaLatest NewsNews

അര്‍ജുന്റെ ഭാര്യക്കെതിരെ മനാഫ് ഫാന്‍സിന്റെ സൈബറാക്രമണവും സബ്‌സ്‌ക്രൈബ് ചെയ്യാന്‍ മത്സരവും

കോഴിക്കോട്: മനാഫിനെതിരെ അര്‍ജുന്റെ കുടുംബം വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ 10,000 സബ്‌സ്‌ക്രൈബേഴ്‌സായിരുന്നു മനാഫിന്റെ യൂട്യൂബ് ചാനലില്‍ ഉണ്ടായിരുന്നത്. വൈകാരികത വിറ്റ് കുത്തിനോവിച്ച മനാഫിനെതിരെ അര്‍ജുന്റെ കുടുംബം ശബ്ദമുയര്‍ത്തിയതോടെ സബ്‌സ്‌ക്രൈബ് ചെയ്തവരുടെ എണ്ണം താഴോട്ടല്ല മേലോട്ടാണ് കുതിച്ചത്. ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ ആറിരട്ടി സബ്‌സ്‌ക്രൈബേഴ്‌സിനെ മനാഫിന് ലഭിച്ചു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 50 ലക്ഷം കടന്നിരുന്നു.

Read Also: റിവോള്‍വര്‍ അബദ്ധത്തില്‍ നിലത്ത് വീണ് വെടിപൊട്ടി കാലിന് പരിക്കേറ്റുവെന്ന് ഗോവിന്ദ:നടന്റെ മൊഴി വിശ്വസിക്കാതെ മുംബൈ പോലീസ

മനാഫിന്റെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത വിവരം ഓരോ യൂസേഴ്‌സും ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച്, ക്യാമ്പയിന് സമാനമായ നീക്കമായിരുന്നു നടത്തിയത്. ഒരുവിഭാഗമാളുകളുടെ സംഘടിത നീക്കം ശക്തമായതോടെ മറുവശത്ത് അര്‍ജുന്റെ കുടുംബത്തിനെതിരെ സൈബറാക്രമണവും ശക്തമായി. അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോക്ക് താഴെ വിമര്‍ശനങ്ങളേക്കാളുപരി വ്യക്തിപരമായ അധിക്ഷേപം നടത്തിയാണ് മനാഫ് ഫാന്‍സില്‍ ചിലര്‍ ആശ്വാസം കണ്ടെത്തിയത്. ജിതിനെതിരെയും അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയക്കെതിരെയും മോശം കമന്റുകള്‍ എഴുതി ഒരുകൂട്ടം മനാഫ്-ഫാന്‍സ് ആത്മനിര്‍വൃതി നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button