കോതമംഗലം രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂവാറ്റുപുഴ നിര്‍മല കോളേജിൽ നിസ്‌കരിക്കാന്‍ പ്രത്യേകം സ്ഥലം വേണം എന്ന് ആവശ്യപ്പെട്ട് ഇപ്പോൾ നടത്തുന്ന ആക്രമണങ്ങള്‍ ഒന്നിച്ച് എതിര്‍ക്കുമെന്ന് ക്രൈസ്തവ സംഘടനകള്‍.
പെൺകുട്ടികൾക്ക് നിസ്‌കരിക്കാന്‍ പ്രത്യേകം സ്ഥലം വേണം എന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ നിര്‍മല കോളജ് പ്രിന്‍സിപ്പലിനെ മണിക്കൂറുകളോളം ഓഫീസില്‍ തടഞ്ഞുവച്ച നടപടി അംഗീകരിക്കാനാവില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസും സീറോ മലബാര്‍ സഭാ അല്‍മായ ഫോറവും വ്യക്തമാക്കി. നാളെ വിവിധ മുസ്ലീംസംഘടനകള്‍ കോജേളിലേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധമാര്‍ച്ച് അനുവദിക്കാനാവില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഇങ്ങനെ ഒരു നടപടി ഉണ്ടായാല്‍ സഭ ഒന്നടങ്കം പ്രതിരോധിക്കുമെന്നും ക്രൈസ്തവ സംഘടനകള്‍ വ്യക്തമാക്കി.
‘കോളേജിന് സമീപത്തുള്ള മസ്ജിദില്‍ വെള്ളിയാഴ്ച നിസ്‌കരിക്കാന്‍ പോകുന്നതിനു തടസ്സമില്ല എന്നിരിക്കെ ക്രൈസ്തവ കോളേജില്‍ തന്നെ നിസ്‌കരിക്കണം എന്ന ആവശ്യവുമായി രംഗത്തു വന്നതിനെ ഒരു കാരണവശാലും നീതീകരിയ്ക്കാനാകില്ല. ഇന്ത്യന്‍ ഭരണഘടനാ പ്രകാരം പ്രവര്‍ത്തിക്കുന്ന സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിസ്‌ക്കരിക്കാനുള്ള സൗകര്യം ഒരിക്കലും അനുവദിക്കാനാകില്ല.’ -സംഘടനകൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നാല് വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് മുറിയില്‍ നിസ്‌കരിച്ചിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് അദ്ധ്യാപകര്‍ വ്യക്തമാക്കി. ഇതോടെയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോളേജില്‍ പഠിക്കുന്ന മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് നിസ്‌കരിക്കാന്‍ പ്രത്യേക സ്ഥലം വേണമെന്നാണ് ഇവരുടെ ആവശ്യം. തുടർന്ന് എംഎസ്‌എഫ്, എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സിപ്പാളിനെ മണിക്കൂറുകളോളം ഓഫീസില്‍ തടഞ്ഞുവച്ചു
കോളേജിന് സമീപത്ത് തന്നെയുളള ഹോസ്റ്റലില്‍ പോയി നിസ്‌കരിക്കാനും മസ്ജിദില്‍ പോകാനും വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമുണ്ടെന്ന് അദ്ധ്യാപകര്‍ വ്യക്തമാക്കി.
Post Your Comments