KeralaLatest NewsNews

സിപിഎമ്മിന് ക്വട്ടേഷന്‍ ഗുണ്ടകളുമായി ബന്ധം: പാര്‍ട്ടിയെ വെട്ടിലാക്കി കണ്ണൂരിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍: ക്വട്ടേഷന്‍ സംഘങ്ങളുമായി സിപിഎം പാര്‍ട്ടി നേതൃത്വത്തിന് അവിശുദ്ധ ബന്ധമാണെന്ന് ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് മനു തോമസ്. പാര്‍ട്ടിയെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പരാതിപ്പെട്ടപ്പോള്‍ തിരുത്താന്‍ തയ്യാറാവാത്തതിനാലാണ് ഡിവൈഎഫ്ഐയില്‍ നിന്നിറങ്ങാന്‍ കാരണമെന്നും മനു തോമസ് പറഞ്ഞു. അംഗത്വം പുതുക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ മനുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Read Also: സംസ്ഥാനത്ത് കനത്ത മഴ, അതിതീവ്ര ഇടിമിന്നലും ഉണ്ടാകും: ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കി ദുരന്തനിവാരണ അതോറിറ്റി

ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി തള്ളി പറഞ്ഞിരുന്നുവെങ്കിലും ഇപ്പോഴും ബന്ധങ്ങള്‍ തുടരുന്നുണ്ടെന്നും മനു പറയുന്നു. ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധം വിടണമെന്ന് പറഞ്ഞിട്ടും പാര്‍ട്ടി അത് തിരുത്താന്‍ തയ്യാറായില്ല. ഇതിനാലാണ് അംഗത്വം പുതുക്കാതിരുന്നതെന്നും മനു തോമസ് വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ ഡിവൈഎഫ്ഐ നേതാവും യുവജന കമ്മീഷന്‍ ചെയര്‍മാനുമായ എം. ഷാജിറിനെതിരെ സംസ്ഥാന കമ്മിറ്റിക്ക് മനു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പിന്നീട് അന്വേഷണങ്ങളൊന്നും നടന്നില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ മനു പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button