KeralaLatest NewsNews

സംസ്ഥാനത്ത് കനത്ത മഴ, അതിതീവ്ര ഇടിമിന്നലും ഉണ്ടാകും: ജനങ്ങള്‍ക്ക് അതീവജാഗ്രതാ നിര്‍ദ്ദേശം നല്‍കി ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also: ദീപു വീട്ടില്‍ നിന്നിറങ്ങിയത് 10 ലക്ഷം രൂപയുമായി, യുവാവിനെ കാത്ത് കളിയിക്കാവിളയില്‍ ഒരാള്‍ ഉണ്ടായിരുന്നുവെന്ന് വിവരം

നാളെ 9 ജില്ലകളില്‍ മഴമുന്നറിയിപ്പുണ്ട്. തെക്കന്‍ കേരള തീരത്ത് കാലവര്‍ഷ കാറ്റിന്റെ വേഗത മണിക്കൂറില്‍ പരമാവധി 60 മുതല്‍ 65 കിലോമീറ്റര്‍ വരെ ശക്തിയാര്‍ജിച്ചിട്ടുണ്ട്. മലയോര മേഖലകളിലടക്കം പലയിടങ്ങളിലും അപ്രതീക്ഷിത മഴയ്ക്ക് സാധ്യതയുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.കേരള – തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത പാലിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button