
കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. രാവിലെ ആറ് മണിയോടെ കുടുംബത്തോടൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത് . തുലാഭാരവും അപൂര്‍വ വഴിപാടായ അഞ്ചു പറയും അദ്ദേഹം ഭഗവാന് സമര്‍പ്പിച്ചു. ഭാര്യ രാധികയും മകന്‍ ഗോകുലും മറ്റ് ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ക്ഷേത്രാചാരങ്ങളെല്ലാം പാലിച്ച് ക്യൂ നിന്നാണ് അദ്ദേഹം ദര്‍ശനം നടത്തിയത്. സാധാരണ വിശ്വാസിയെപ്പോലെ ഏറ്റുമാനൂരപ്പനെ തൊഴുതു വണങ്ങാനാണ് എത്തിയത് എന്നാണ് അദ്ദേഹം പറഞ്ഞത്.
ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ദേവസ്വവും പൊലീസും വിലക്കിയിരുന്നു . ക്ഷേത്രത്തിലെത്തിയ മറ്റ് വിശ്വാസികളോട് കുശലം പറഞ്ഞെങ്കിലും രാഷ്ട്രീയം പറയുകയോ, തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കുകയോ ചെയ്തില്ല.
Post Your Comments