Latest NewsNewsInternational

മാലദ്വീപില്‍ ഇസ്രയേല്‍ പൗരന്മാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി, മാലദ്വീപിന് വന്‍ തിരിച്ചടി നല്‍കി ഇസ്രയേല്‍

ജറുസലേം: മാലദ്വീപ് പൗരന്‍മാരോട് രാജ്യം വിടാന്‍ നിര്‍ദ്ദേശിച്ച് ഇസ്രയേല്‍. ദ്വീപ് രാഷ്ട്രത്തില്‍ ഇസ്രയേല്‍ പൗരന്മാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.
വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പൗരന്മാര്‍ മാലദ്വീപിലേക്കുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണമെന്നും ഇസ്രയേല്‍ ഭരണകൂടം നിര്‍ദ്ദേശിച്ചു. ഇരട്ട പൗരത്വം ഉള്ളവരും ദ്വീപ് രാജ്യത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇസ്രായേല്‍ അറിയിച്ചു.

Read Also: വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ മൂന്നാം അനുസ്മരണം ശ്രദ്ധേയമായി

പലസ്തീനോട് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മാലദ്വീപിന്റെ നീക്കം. ആഭ്യന്തര സുരക്ഷാ മന്ത്രി അലി ഇഹ്ലസാനാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പലസ്തീന്‍ ജനതയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനും ആവശ്യങ്ങള്‍ ചെയ്ത് നല്‍കുന്നതിനും പ്രത്യേക അംബാസഡറെ നിയമിക്കുമെന്നും മാലദ്വീപ് ഭരണകൂടം അറിയിച്ചു.

വിലക്കേര്‍പ്പെടുത്തിയതോടെ ദ്വീപ് രാഷ്ട്രത്തിന് പ്രതിവര്‍ഷം നഷ്ടമാകുന്നത് 15,000-ത്തിലധികം വിനോദ സഞ്ചാരികളെയാണ്. ഇന്ത്യക്ക് പിന്നാലെ ഇസ്രയേലിനെയും ഒഴിവാക്കുന്നത് തീര്‍ച്ചയായും മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button