കോഴിക്കോട്: മാധ്യമ വാര്‍ത്തകള്‍ക്കെതിരെ ഭരണാനുകൂല സംഘടനയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രതിഷേധം ഒരുങ്ങുന്നു. ചികിത്സാ പിഴവുള്‍പ്പെടെ പരാതികള്‍ പെരുകുന്ന സാഹചര്യത്തിലാണ് പ്രതിരോധത്തിനുള്ള പുതിയ നീക്കം. എന്‍ജിഒ യൂണിയന്‍ നേതൃത്വത്തിലുള്ള സമരത്തില്‍ മെഡിക്കല്‍ കോളേജ് അധ്യാപകരെയും രംഗത്തിറക്കാന്‍ ശ്രമം ഉണ്ടെങ്കിലും സമരത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അധ്യാപകര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.
ഐസിയുവില്‍ വച്ച് രോഗി പീഡനത്തിന് ഇരയാവുക, നാലു വയസ്സുകാരിയുടെ കൈവിരലില്‍ ചെയ്യേണ്ട ശസ്ത്രക്രിയ നാവില്‍ ചെയ്യുക, ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ മറന്നു വയ്ക്കുക എന്നിങ്ങനെ കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ആകെ നാണക്കേടായി മാറിയ സംഭവങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നതോടെ ആയിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞത്. ഇരകളായവര്‍ മാധ്യമങ്ങളിലൂടെ പറഞ്ഞത് അത്രയും നാട്ടില്‍ ചര്‍ച്ചയായി.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പ്രതികളായ ഹര്‍ഷിന കേസില്‍ കുന്ദമംഗലം കോടതി വിചാരണ തുടങ്ങാന്‍ ഇരിക്കുകയാണ്. ഐസിയു പീഡന കേസിലും നാലു വയസ്സുകാരുടെ ചികിത്സാ പിഴവിന്റെ കേസിലും പൊലീസ് അന്വേഷണവും നടക്കുകയുമാണ്.
Post Your Comments