![](/wp-content/uploads/2018/10/b-gopala-krishnan.jpg)
തൃശൂര്‍: കേരളത്തിലെ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണന്‍. ശരിയും തെറ്റും ഏതാണെന്നറിഞ്ഞാലും അത് ബിജെപിക്ക് എതിരെ പടച്ചുവിടുകയാണ് ചില മാധ്യമങ്ങളെന്നും അദ്ദേഹം പറയുന്നു. ആടിനെ പട്ടിയാക്കുന്നതരത്തിലാണ് കേരളത്തിലെ ചില മതേതര മാധ്യമങ്ങള്‍ എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു.
Read Also: ഇന്ത്യയ്ക്ക് എതിരെ പ്രത്യേക സൈന്യത്തെ സൃഷ്ടിക്കാന്‍ നീക്കം: യുവാക്കള്‍ അറസ്റ്റില്‍
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..
‘ബിജെപി സഖ്യത്തില്‍ നിന്ന് ജയിച്ച. ഉദ്ധവ് താക്കറേയും നിതീഷ് കുമാറും ജയിച്ച ശേഷം സഖ്യം വിട്ട് എതിര്‍ ചേരിയില്‍ ചേര്‍ന്ന് മുഖ്യമന്ത്രി ആവുന്നത് ജനാധിപത്യം.. തിരിച്ചു ആരെങ്കിലും ബിജെപിക്ക് ഒപ്പം എത്തിയാല്‍ ജനാധിപത്യത്തിന്റെ കൊലചെയ്യല്‍.. ആടിനെ പട്ടി ആക്കുന്ന കേരളത്തിലെ മതേതര മാധ്യമങ്ങള്‍’!
Post Your Comments