KeralaLatest NewsNews

എസ്എഫ്‌ഐ സംസ്ഥാന നേതാവിനെ വെള്ളപൂശാനിറങ്ങിയിരിക്കുന്ന മാധ്യമങ്ങളോട് ഒരേ ഒരു കാര്യം

'നിലപാടുകള്‍' എന്ന പേരില്‍ നിങ്ങള്‍ കാണിക്കുന്നത് വെറും പേക്കൂത്തുകള്‍, അതിനോട് ആനക്കാട്ടില്‍ ഈപ്പച്ചന് തോന്നിയ അതേ വികാരമാണ് ബഹുഭൂരിപക്ഷം മലയാളികള്‍ക്കും : സന്ദീപ് വാചസ്പതി

ആലപ്പുഴ: എസ്എഫ്‌ഐ നേതാവിനെ വെള്ളപൂശാനിറങ്ങി ദൈവത്തെ പോലെ വാഴ്ത്തിയ മാധ്യമങ്ങള്‍ക്ക് ബിജെപി നേതാവ് സന്ദീപ് വാചസ്പതിയുടെ കിടിലന്‍ മറുപടി. എസ്എഫ്ഐ സംസ്ഥാന നേതാവിനെ വെള്ളപൂശാനിറങ്ങിയിരിക്കുന്ന മാധ്യമങ്ങളോട് ഒരേ ഒരു കാര്യം, ‘നിലപാടുകള്‍’ എന്ന പേരില്‍ നിങ്ങള്‍ കാണിക്കുന്നത് വെറും പേക്കൂത്തുകളാണ്, അതിനോട് ആനക്കാട്ടില്‍ ഈപ്പച്ചന് തോന്നിയ അതേ വികാരമാണ് ബഹുഭൂരിപക്ഷം മലയാളികള്‍ക്കും എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ പേര് എടുത്തു പറയാതെയാണ് അദ്ദേഹം നേതാവിനും മാധ്യമങ്ങള്‍ക്കും എതിരെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Read Also: ഒ​മ്പ​തു വ​യ​സുകാ​രി​യെ പീഡിപ്പിച്ചു: 19കാരൻ അറസ്റ്റിൽ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

 

‘പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്ന സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ഇഡിയറ്റ്‌സ്‌ന്റെ എസ്എഫ്‌ഐ സംസ്ഥാന നേതാവിന്റെ നിലവാരം കേരളം ഇത്ര പെട്ടെന്ന് മറന്ന് പോകരുത്. രാഷ്ട്രീയ രംഗത്ത് ഇത്രയും അധഃപതിച്ച മനസിന് ഉടമയായ ഒരാള്‍ ഇതു വരെ ഉണ്ടായിട്ടില്ല. പക്ഷേ കേരളത്തിലെ മാധ്യമങ്ങള്‍ ഇയാള്‍ക്ക് വിശുദ്ധ പദവി കല്‍പ്പിച്ച് അന്തിചര്‍ച്ചയില്‍ ആദരിച്ച് ഇരുത്തുകയാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ആശയും അഭിലാഷവും ആണ് ഇയാള്‍ എന്നൊക്കെയാണ് വാഴ്ത്തലുകള്‍’.

‘എങ്ങനെയാണ് നമുക്ക് ഇത്രയും വലിയ സാമൂഹ്യ വിരുദ്ധനെ ഒക്കെ ഇങ്ങനെ വെള്ള പൂശാന്‍ കഴിയുന്നത്? ഇയാളെ നേതാവായി അംഗീകരിക്കുന്നവരുടെ മാനസിക നിലവാരം പരിശോധിക്കപ്പെടേണ്ടതാണ്. ഒപ്പം അയാളെ വിശുദ്ധനാക്കാന്‍ ഓവര്‍ ടൈം പണിയെടുക്കുന്ന മാധ്യമ സ്ഥാപനങ്ങളുടെയും. എന്ത് വിധേയത്വത്തിന്റെ പേരിലായാലും ഇവനെ പോലെയുള്ളവരെ അതിഥി വേഷത്തില്‍ വിളിച്ചിരുത്തി നാട്ടുകാര്‍ക്ക് സദാചാരവും ജനാധിപത്യവും ഉപദേശിപ്പിക്കുന്ന മാധ്യമങ്ങള്‍ വരും തലമുറയോട് ചെയ്യുന്നത് കടുത്ത അപരാധമാണ് എന്ന് ഉറപ്പാണ്. ഇനി മേലില്‍ പൊളിറ്റിക്കല്‍ കറക്ട്‌നസിന്റെ പേര് പറഞ്ഞ് വലിയ ഷോ കാണിക്കരുതെന്ന് മാധ്യമങ്ങളോട് ഒരു അഭ്യര്‍ത്ഥന ഉണ്ട്. ‘നിലപാടുകള്‍’ എന്ന പേരില്‍ നിങ്ങള്‍ കാണിക്കുന്നത് വെറും പേക്കൂത്തുകള്‍ മാത്രമാണെന്ന് പറയട്ടെ. അതിനോട് ആനക്കാട്ടില്‍ ഈപ്പച്ചന് തോന്നിയ അതേ വികാരമാണ് ബഹുഭൂരിപക്ഷം മലയാളികള്‍ക്കും. ഇറവറന്‍സ്.

(രാഷ്ട്രീയമായ വിമര്‍ശം അല്ലാതെ വ്യക്തിപരമായി ഒരു നേതാവിനെയും നാളിതുവരെ അവഹേളിച്ചിട്ടില്ല. പക്ഷേ സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയുടെ പരാതി അവിശ്വസിക്കാന്‍ മറ്റ് കാരണം ഇല്ലാത്തതിനാല്‍ ഇതൊരു അവഹേളനമായി കരുതുന്നില്ല.)

shortlink

Related Articles

Post Your Comments

Related Articles


Back to top button