ThiruvananthapuramLatest NewsKeralaNattuvarthaNews

‘മാധ്യമങ്ങൾ മര്യാദയുടെ സീമകൾ ലംഘിക്കുന്നു, ഇല്ലാത്ത കാര്യങ്ങൾ കൊണ്ടുവന്ന് കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നു’

തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മാധ്യമങ്ങൾ മര്യാദയുടെ സീമകൾ ലംഘിക്കുന്നുവെന്നും സുധാകരന്റെ കത്ത് പേലെ ഇല്ലാത്ത കാര്യങ്ങൾ കൊണ്ടുവന്ന് കോൺഗ്രസിനെ തകർക്കാൻ ചിലര്‍ ശ്രമിക്കുകയാണെന്നും സതീശൻ പറഞ്ഞു.

മാധ്യമങ്ങളുടെ ചില തലക്കെട്ടുകളിൽ അജൻഡയുണ്ടെന്നും സംഘടനാ കാര്യങ്ങളിൽ കെപിസിസി പ്രസിഡന്റ് പറയുന്നതിനപ്പുറം ഒന്നും പറയില്ലെന്നും സതീശൻ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കൾ കൊള്ളരുതാത്തവരാണെന്ന് മാധ്യമങ്ങൾക്ക് വിമർശിക്കാമെന്നും എന്നാൽ, ഊതി വീർപ്പിച്ചാൽ പൊട്ടുന്ന ബലൂണുകളല്ല കോൺഗ്രസ് നേതൃത്വത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നി​ര​വ​ധി കേ​സുകളിൽ പ്ര​തി : യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനത്തിന് ആരെയും അനുവദിക്കില്ലെന്നും വിഭാഗീയത നേരിടാനുള്ള കരുത്ത് ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്നും സതീശൻ വ്യക്തമാക്കി. വിഭാഗീയത ആര് നടത്തിയാലും അത് അനുവദിക്കില്ലെന്നും കോൺഗ്രസിലെ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ വച്ചുപൊറുപ്പിക്കില്ലെന്നും സതീശന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button