Latest NewsKeralaNews

കാറിനുള്ളിലെ സ്വിമ്മിംഗ് പൂള്‍: ആര്‍ടിഒയേയും മാധ്യമങ്ങളെയും പരിഹസിച്ച സഞ്ജുവിനെതിരെ ഹൈക്കോടതി നേരിട്ടിടപെട്ടു

ആലപ്പുഴ: കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ പ്രമുഖ യൂട്യൂബര്‍ സഞ്ജു ടെക്കി കൂടുതല്‍ നിയമ കുരുക്കിലേക്ക്. സഞ്ജുവിനെതിരെ ആര്‍ടിഒ എടുത്ത കേസ് ആലപ്പുഴ കോടതിലേക്ക് ഇന്ന് കൈമാറി. ഇതോടെ തുടര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ എടുക്കുന്നത് കോടതിയായിരിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഈ നടപടി. ഒപ്പം യാത്ര ചെയ്ത കൂട്ടുകാര്‍ക്കും ഇതേ നടപടിയാണ്. ആര്‍ടിഒയേയും മാധ്യമങ്ങളെയും പരിഹസിച്ചു ഇന്നലെ സഞ്ജു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു ഹൈക്കോടതി സ്വമേധയാ ഇടപെടുകയായിരുന്നു.

Read Also:കേരളത്തില്‍ മൃഗബലി നടന്നുവെന്ന ഡികെ ശിവകുമാറിന്റെ ആരോപണം:തെളിവില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്

സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചട്ടവിരുദ്ധമായി വാഹനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്ന വ്‌ളോഗര്‍മാര്‍ അടക്കമുളളവര്‍ക്കെതിരെ നടപടിയെടുക്കണം. സഞ്ജു ടെക്കിയുടെ കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button