ഹൈദരാബാദ് : സംഗീത ജീവിതം അവസാനിപ്പിച്ച് പ്രശസ്ത റാപ്പർ റുഹാൻ അർഷാദ്. മതാചാര പ്രകാരം ജീവിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് അദ്ദേഹം സംഗീതം ഉപേക്ഷിച്ചത്. ഇസ്ലാം മതത്തിൽ സംഗീതം ഹറാം (വിരുദ്ധം) ആണെന്ന് യൂട്യൂബ് വീഡിയോയിലൂടെ റുഹാൻ വ്യക്തമാക്കി. ആന്ധ്രാപ്രദേശിൽ നിരവധി ആരാധകരുള്ള റാപ്പർ ആണ് റുഹാൻ.
മിയാ ഭായ് എന്ന ഗാനമാണ് റുഹാനെ ഏറെ പ്രശസ്തനാക്കിയത്. 2019 ൽ യൂട്യൂബിൽ പങ്കുവെച്ച ഗാനം 500 മില്യൺ ആളുകളാണ് കണ്ടത്.അതിയായ സന്തോഷത്തോടെയാണ് സംഗീത ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനം എടുക്കുന്നതെന്ന് റുഹാൻ പറഞ്ഞു.
ഇതിൽ രണ്ടാമതൊന്ന് തീരുമാനിക്കേണ്ട ആവശ്യമില്ല. സംഗീതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നും താൻ പൂർണമായും വിട്ടു നിൽക്കുകയാണ്. സംഗീതം ഇസ്ലാമിക വിരുദ്ധമാണെന്ന് അറിയാമെന്നും റാപ്പർ വ്യക്തമാക്കി.
Post Your Comments