Latest NewsKeralaNews

രാസലഹരി കടത്തില്‍ ‘ക്യാപ്റ്റന്‍’ അറസ്റ്റില്‍; അരങ്ങേറിയത് നാടകീയരംഗങ്ങള്‍

കൊച്ചി: രാജ്യാന്തര രാസലഹരി കടത്തില്‍ അറസ്റ്റിലായ കോംഗോ സ്വദേശി കോടതിയില്‍ അക്രമാസക്തനായി. പ്രതി റെംഗാര പോളിനെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു നാടകീയരംഗങ്ങള്‍. വിലങ്ങണിയാന്‍ കൂട്ടാക്കാത്ത പ്രതിയെ പൊലീസ് ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. റെംഗാര പോളിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ബെംഗളൂരുവില്‍ നിന്ന് എറണാകുളം റൂറല്‍ പൊലീസ് പിടികൂടിയ റെംഗാരാ പോളിനെ ഇന്നലെ ഉച്ചയോടെയാണ് അങ്കമാലി ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ചത്.

Read Also: അവയവക്കടത്ത് കേസ് കേസ് എന്‍ഐഎ ഏറ്റെടുത്തേക്കും, റാക്കറ്റിന്റെ കെണിയില്‍ പെട്ട ഷമീറിനെ കുറിച്ച് ഒരു വര്‍ഷമായി വിവരമില്ല

പൊലീസ് വാഹനത്തില്‍ നിന്ന് ഇറക്കിയത് മുതലായിരുന്നു അപ്രതീക്ഷിത രംഗങ്ങള്‍. വിലങ്ങണിച്ച പ്രതി തുടക്കം മുതലേ പൊലീസുകാരോട് കയര്‍ത്തു. കേസ് വിളിച്ചതോടെ കോടതി വരാന്തയില്‍ കയറ്റി നിര്‍ത്തി വിലങ്ങഴിച്ചു. തുടര്‍ന്നും ബലപ്രയോഗം വേണ്ടി വന്നു. ഒടുവില്‍ റെംഗാരാ പോളിനെ പൊലീസുകാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി വിലങ്ങണിയിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button