PathanamthittaKeralaLatest News

പ്രണയം പുറത്തായതോടെ സുനിതയെ ഭർത്താവും കാമുകനെ ഭാര്യയും ഉപേക്ഷിച്ചു: പത്തനംതിട്ടയിലെ വീട് തീവെപ്പിന് പിന്നിൽ യുവതി

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതി കാമുകന്റെ വീടിന് യുവതി തീയിട്ടത് പ്രണയപ്പകയിൽ. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനാണ് ഇയാളുടെ കാമുകി സുനിത തീയിട്ടത്. ഇരുവരും തമ്മിലുള്ള അവി​ഗിത ബന്ധമറിഞ്ഞ് രാജ്കുമാറിന്റെ ഭാര്യ വിവാ​ഹമോചനം നേടിയിട്ടും തന്നെ വിവാ​ഹം കഴിക്കാത്തതിന്റെ വിരോധത്തിലാണ് യുവതിയുടെ കടുംകൈ. രാജ്കുമാറിന്റെ ബൈക്കും യുവതി അ​ഗ്നിക്കിരയാക്കി. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കാമുകന്റെ വീടിന്റെ പൂട്ടുപൊളിച്ച് ഉള്ളിൽ കടന്ന് തീയിട്ടത്. സംഭവത്തിൽ രാജ്കുമാർ പരാതി നൽകിയിട്ടില്ലെങ്കിലും സുനിതയേയും സുഹൃത്ത് സതീഷ്കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

രാജ്കുമാറും സുനിതയും വളരെക്കാലമായി അടുപ്പത്തിലായിരുന്നു. ഇതേത്തുടർന്ന് സുനിതയുടെ ഭർത്താവും രാജ്കുമാറിന്റെ ഭാര്യയും വിവാഹബന്ധം ഉപേക്ഷിച്ചുപോയി. ഒറ്റക്കായതിനുശേഷവും രാജ്കുമാർ തന്നെ വിവാഹം കഴിക്കാത്തതിന്റെ വിരോധത്തിലാണ് വീടിനും വാഹനത്തിനും തീയിട്ടത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകർത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്. തീപടരുന്നത് കണ്ട അയൽക്കാർ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു.

സംഭവത്തിൽ രാജ്കുമാറിന് പരാതി ഇല്ലാതിരുന്നിട്ടും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പെരുനാട് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇതിനു മുൻപു മന്ത്രവാദത്തിലൂടെ രാജ്കുമാറിനെ അപായപ്പെടുത്താനും സുനിത ശ്രമം നടത്തിയിരുന്നു. ഒരു മാസം മുൻപ് രാജ്കുമാറിന്റെ കാറും കത്തിനശിച്ചിരുന്നു. ഈ കേസിലും ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button