![](/wp-content/uploads/2020/02/illegal.jpg)
പാറ്റ്‌ന: ബിഹാറില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് വീട്ടില്‍ വായ്പാ തിരിച്ചടവിനായി എത്താറുള്ള ലോണ്‍ ഏജന്റിനെ വിവാഹം കഴിച്ച് യുവതി. ശാരീരികവും മാനസികവുമായ പീഡനം സഹിക്കാന്‍ കഴിയാതെ വന്നതോടെ യുവതി ഭര്‍ത്താവിനെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്കെത്തുകയായിരുന്നു.
Read Also: തോമസ് കെ.തോമസ് എംഎല്‍എയെ എന്‍സിപി അധ്യക്ഷനാക്കണം: മന്ത്രി എ.കെ.ശശീന്ദ്രന്‍
2022ലാണ് ജാമുയി ജില്ലയിലെ താമസക്കാരനായ നകുല്‍ ശര്‍മ്മയുമായി ഇന്ദ്ര കുമാരി എന്ന യുവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാല്‍ മദ്യപാനിയായ നകുല്‍ തന്നെ പതിവായി ഉപദ്രവിക്കാറുണ്ടെന്ന് ഇന്ദ്ര പറയുന്നു.
ഈ സമയത്താണ് ഒരു ധനകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പവന്‍ കുമാര്‍ യാദവ് എന്ന വായ്പാ ഏജന്റിനെ അവര്‍ കണ്ടുമുട്ടിയത്. വായ്പ തിരിച്ചടവ് വാങ്ങാന്‍ പവന്‍ അവരുടെ വീട് സന്ദര്‍ശിച്ചപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീടുള്ള ഇരുവരുടെയും സൗഹൃദം പ്രണയമായി മാറുകയായിരുന്നു.
അഞ്ച് മാസത്തോളം ഇരുവരും പ്രണയിച്ചു. പിന്നീട്, ഭര്‍ത്താവിനെറ വീട്ടില്‍ നിന്നും രക്ഷപ്പെട്ട ഇന്ദ്ര അമ്മായിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ജാമുയിയിലേക്ക് എത്തിയ അവര്‍, ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയായിരുന്നു. വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
അതേസമയം, വിവാഹത്തെ എതിര്‍ത്ത ഇന്ദ്രയുടെ കുടുംബം പവനെതിരെ പൊലീസില്‍ പരാതി നല്‍കി. കുടുംബത്തിന്റെ പരാതിയില്‍ പവനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും സ്വന്തം ഇഷ്ടപ്രകാരമാണ് അയാളെ വിവാഹം ചെയ്തതെന്ന് ഇന്ദ്ര പൊലീസിനെ അറിയിക്കുകയായിരുന്നു.
Post Your Comments