
തൃശൂര്‍: കേന്ദ്ര നേതൃത്വത്തിന്റെ അരയും തലയും മുറുക്കിയുള്ള പ്രചരണം കേരളത്തിലെ സംഘടനാ സംവിധാനങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനവും തൃശൂരില്‍ ബിജെപിക്ക് ജയം കൊണ്ട് വരുമെന്ന വിലയിരുത്തലുമായി തൃശൂര്‍ ബിജെപി ജില്ലാ കമ്മിറ്റി.
Read Also: ഹജ്ജ് തീര്‍ഥാടകര്‍ക്കായി പറക്കും ടാക്സികളും ഡ്രോണുകളും ഒരുക്കി സൗദി അറേബ്യ
നിയോജക മണ്ഡലങ്ങള്‍ തിരിച്ചുള്ള കണക്കുകളില്‍ മികച്ച മുന്നേറ്റം തന്നെ സുരേഷ് ഗോപി നടത്തുമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍. അതില്‍ തന്നെ ഹിന്ദു വോട്ടുകള്‍ ഏറെയുള്ള തൃശൂര്‍ നിയോജക മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷം തന്നെ അദ്ദേഹത്തെ
കാത്തിരിക്കുന്നുണ്ടെന്നാണ്
പാര്‍ട്ടി കണക്ക് കൂട്ടുന്നത്.
തൃശൂരില്‍ മാത്രം ഏകദേശം 10000 വോട്ടില്‍ അധികം സുരേഷ് ഗോപി മറ്റുള്ളവരെക്കാള്‍ അധികം നേടുമെന്നാണ് വിലയിരുത്തല്‍. ഇവിടുത്തെ ഹിന്ദു വോട്ടുകള്‍ മുഴുവന്‍ സുരേഷ് ഗോപിക്ക് കേന്ദ്രീകരിച്ചു എന്നാണ് അവര്‍ കരുതുന്നത്. ഇതിന് പുറമെ മത്സ്യ തൊഴിലാളികളുടെ പ്രധാന മേഖലയായ നാട്ടികയില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ സമാഹരിച്ചുവെന്നും വിലയിരുത്തലുണ്ട്.
ഈ നിയോജകമണ്ഡലത്തില്‍ മാത്രം അയ്യായിരം വോട്ടുകള്‍ പിടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇരിങ്ങാലക്കുടയിലും സുരേഷ് ഗോപിക്ക് മേല്‍ക്കൈ ഉണ്ടെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.
Post Your Comments