
തിരുവനന്തപുരം: മെയ് 5 ന് ലോക കാര്‍ട്ടൂണ്‍ ദിനത്തോടനുബന്ധിച്ച് ജനാധിപത്യം എന്ന വിഷയത്തെ ആസ്പദമാക്കി കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരള കാര്‍ട്ടൂണ്‍ മത്സരം നടത്തി. ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച മത്സരത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഷാജി എല്‍.എസ് പുറക്കാടിന്റെ കാര്‍ട്ടൂണ്‍ മികച്ച കാര്‍ട്ടൂണായി തെരെഞ്ഞെടുക്കപ്പെട്ടു.
ഷാജി എല്‍.എസിന്റെ കാര്‍ട്ടൂണില്‍ ജനാധിപത്യത്തിന്റെ ശക്തി വളരെ സിംപിളായി വരച്ചു കാണിച്ചിട്ടുണ്ട്. ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റായ ഷാജി കേരളത്തില്‍ നിന്നിറങ്ങുന്ന നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വരച്ച് ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ അധികവും നര്‍മത്തില്‍ ചാലിച്ച വരകളാണ്. നിലവില്‍ ഗര്‍ഫില്‍ ജോലി ചെയ്ത് വരുന്ന ഷാജി, കാര്‍ട്ടൂണ്‍ വരയ്ക്കുന്നത് ഒരു നേരംപോക്കിന് വേണ്ടിയല്ല തനിക്ക് ഇതൊരു പാഷനാണെന്നും പറയുന്നു.
Post Your Comments