KeralaLatest NewsNews

ക്രിസ്മസ്-പുതുവല്‍സര ബംപറായ 12 കോടി നേടിയ ആ ഭാഗ്യവാനെ അവസാനം കണ്ടെത്തി

ലോട്ടറി വില്‍പ്പനക്കാരനായ ഷറഫുദ്ദീന് ബാക്കി വന്ന ടിക്കറ്റില്‍ നിന്നാണ് സമ്മാനം അടിച്ചത്

തിരുവന്തപുരം : സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവല്‍സര ബംപര്‍ ലോട്ടറിയുടെ 12 കോടി നേടിയ ഭാഗ്യവാനെ അവസാനം കണ്ടെത്തി. തമിഴ്‌നാട് തെങ്കാശി സ്വദേശി ഷറഫുദ്ദീനാണ് ബംപര്‍ വിജയി. ഒന്നാം സമ്മാനം 12 കോടി രൂപ XG 358753 നമ്പറുളള ടിക്കറ്റിനാണ് അടിച്ചത്. തിരുവനന്തപുരത്തെ ലോട്ടറി ഓഫീസിലെത്തി ഷറഫുദ്ദീന്‍ ടിക്കറ്റ് കൈമാറി.

ലോട്ടറി വില്‍പ്പനക്കാരനായ ഷറഫുദ്ദീന് ബാക്കി വന്ന ടിക്കറ്റില്‍ നിന്നാണ് സമ്മാനം അടിച്ചത്. തെങ്കാശി സ്വദേശിയാണെങ്കിലും മലയാളം നന്നായി സംസാരിക്കുന്ന ഷറഫുദ്ദീന്‍ ഏറെ കാലം പ്രവാസിയായിരുന്നു. സാമ്പത്തിക ബാധ്യതകളുളള അദ്ദേഹം അത് വീട്ടുന്നതിന് കൂടി വേണ്ടിയാണ് ലോട്ടറി കച്ചവടം നടത്തിയിരുന്നത്. പണം കിട്ടിയിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ഷറഫുദ്ദീന്‍ പറഞ്ഞു. നേരത്തെ ചെറിയ തുകയൊക്കെ സമ്മാനമായി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സഹോദരന്മാരും അമ്മയുമാണ് ഷറഫുദ്ദീന്റെ കുടുംബത്തിലുളളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button