അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളി നഴ്‌സിന് 45കോടി രൂപ (ഏകദേശം 20 ലക്ഷം ദിര്‍ഹം) സമ്മാനമായി ലഭിച്ചു. ശനിയാഴ്ചയാണ് നറുക്കെടുപ്പ് നടന്നത്. വര്‍ഷങ്ങളായി അബുദാബിയില്‍ ജോലി ചെയ്ത് വരുന്ന ലൗലി മോള്‍ അച്ചാമ്മയ്ക്കാണ് സമ്മാനം ലഭിച്ചത്.
Read Also: എ.ഐ ക്യാമറകള്‍ നാളെ പണിതുടങ്ങും, 726 ഇടത്തും ധര്‍ണയുമായി കോണ്‍ഗ്രസ്
കഴിഞ്ഞ 21 വര്‍ഷമായി അബുദാബിയില്‍ കുടുംബസമേതം താമസിച്ചു വരുന്ന ലൗലിയുടെ ഭര്‍ത്താവ് എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഇന്‍ സ്റ്റോര്‍ കൗണ്ടറില്‍ നിന്ന് യാത്രയ്ക്കിടെയാണ് മിക്കപ്പോഴും ടിക്കറ്റെടുത്തിട്ടുള്ളത്. സമ്മാനത്തുക ഭര്‍തൃസഹോദരനുമായി പങ്കിടുമെന്ന് ലൗലി പറഞ്ഞു.
സമ്മാനത്തുകയുടെ കുറച്ച് ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്നും ഒപ്പം മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്നും ലൗലി പറഞ്ഞു. ഇതിനോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പില്‍ നാല് ഇന്ത്യാക്കാര്‍ക്ക് കൂടി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, തുര്‍ക്കി, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചു.
Post Your Comments