ബാങ്കോംഗ്: മോട്ടോ ജിപിയിൽ വീണ്ടും ലോക ചാമ്പ്യൻ കിരീടമണിഞ്ഞു റെപ്സോള്‍ ഹോണ്ടയുടെ മാര്‍ക് മാര്‍ക്വസ്. തായ് ഗ്രാന്‍പ്രീയിൽ യമഹയുടെ യുവ റൈഡര്‍ ഫാബിയോ ക്വാര്‍ട്ടറാറോയെ പിന്തള്ളിയാണ് മാര്‍ക്വസ് ചാമ്പ്യനായത്. സീസണില്‍ നാല് മത്സരം ബാക്കി നില്‍ക്കുമ്പോഴാണ് മാര്‍ക്വസ് കിരീടം ഉറപ്പാക്കിയത്. പ്രധാന എതിരാളി ആന്ദ്രേയ ഡൊവിസിയോസോ നാലാം സ്ഥാനത്തേക്ക് പോയതും മാര്‍ക്വസിന് മുന്നിലെത്തിച്ചു.
കഴിഞ്ഞ ഏഴ് സീസണിൽ നിന്നും മാര്‍ക്വസിന്‍റെ ആറാം കിരീടമാണിത്. മോട്ടോ ത്രീയിലും മോട്ടോ ടുവിലും മാര്‍ക്വസ് ഓരോ കിരീടം വീതം നേടിയിട്ടുണ്ട്. എട്ട് പ്രീമിയര്‍ ക്ലാസ് കിരീടം നേടിയ ജിയാകോമോ അഗോസ്റ്റിനിയും ഏഴ് കിരീടം നേടിയ വലന്‍റിനോ റോസിയും മാത്രമാണ് 26കാരനായ മാര്‍ക്വസിന് മുന്നിലുള്ളത്. അധികം വൈകാതെ മാര്‍ക്വസ് രണ്ട് പേരെയും പിന്തള്ളും.
Post Your Comments