എല്ലാവർഷവും മെയ് മാസം ഒന്നിനാണ് മെയ് ദിനം അഥവാ ലോക തൊഴിലാളി ദിനം ആഘോഷിക്കുന്നത്. എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉയർന്നത്. ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന മേയ് ദിനം എണ്‍പതോളം രാജ്യങ്ങളില്‍ പൊതു അവധിയായി ആചരിക്കുന്നു.
1884-ല്‍, അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബര്‍ യൂണിയന്‍സാണ് എട്ടു മണിക്കൂര്‍ ജോലിസമയം ആവശ്യപ്പെടുന്നത് . 1886 മെയ് 1 മുതല്‍ ഇതു പ്രാബല്യത്തില്‍ വരുമെന്നും യൂണിയനുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ തൊഴിലുടമകള്‍ അനുവദിക്കാതിരുന്നതിനാല്‍ ഇത് പൊതു പണിമുടക്കിലും ചിക്കാഗോയിലെ ഹെയ്മാര്‍ക്കറ്റ് കലാപത്തിലും കലാശിച്ചു.
read also: ഇന്ത്യയില്‍ ആദ്യമായി ചെങ്കൊടി ഉയര്‍ന്ന ദിനം: മെയ് ദിനത്തിന്റെ പ്രാധാന്യം അറിയാം
1886 ൽ അമേരിക്കയിലെ ചിക്കാഗോയിൽ സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേര്‍ക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേമാര്‍ക്കറ്റ് കൂട്ടക്കൊല. തൊഴിലാളി പ്രതിഷേധ റാലിയ്ക്കിടെ ആരോ പോലീസിന് നേരെ ബോംബ് എറിഞ്ഞു. ഇതിനെ തുടർന്ന് റാലിയിൽ വലിയ സംഘർഷമുണ്ടാകുകയും പോലീസും തൊഴിലാളികളും തമ്മിൽ വലിയ ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്തു. ആ ആക്രമണത്തിൽ നിരവധി പേർ മരിച്ചു.
സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിറുത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കി. ഈ ദിവസം സാധാരണ പ്രതിഷേധങ്ങളും പണിമുടക്കുകളും മാർച്ചുകളും മറ്റും നടക്കാറുണ്ട്.
Post Your Comments