1886ൽ ചിക്കാഗോയിലെ ഹേ മാർക്കറ്റിൽ രക്തം ചിന്തിയ തൊഴിലാളികളുടെ ധീരസ്മരണകൾക്ക് മുന്നിലാണ് ഓരോ തൊഴിലാളിദിനവും നാം ആചരിക്കുന്നത്. എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദം എന്ന മുദ്രാവാക്യം ലോകം മുഴുവൻ മുഴങ്ങികൊണ്ട് തൊഴിലാളികളുടെ സംഘശക്തിക്ക് മുന്നിൽ അധികാര കേന്ദ്രങ്ങൾ തകർന്നു. പുതിയ അധികാര ക്രമങ്ങൾ തന്നെ രൂപപ്പെട്ടു തുടങ്ങിയതിന്റെ ഓർമ്മ പുതുക്കലായി മെയ് ദിനം മാറുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിലാണ് തൊഴിലാളി ദിനം ആദ്യമായി ആചരിച്ച് തുടങ്ങിയത്. അമേരിക്കയിലും കാനഡയിലും തൊഴിലാളി ദിനം സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് ആഘോഷിച്ചിരുന്നത്. തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ദിവസമായി പിന്നീട് 1889 ൽ യുഎസിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളുടെയും ട്രേഡ് യൂണിയനുകളുടെയും ഒരു സംഘം മെയ് 1 ന് തൊഴിലാളി ദിനമായി നിശ്ചയിച്ചു. ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടു മണിക്കൂര്‍ ജോലി സമയമാക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്നാം തീയതി തൊഴിലാളി ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്.
ഇന്ത്യയില്‍ 1923 മെയ് ഒന്ന് മുതലാണ് തൊഴിലാളി ദിനം ആചരിച്ച് തുടങ്ങിയത്. ലേബര്‍ കിസാന്‍ പാര്‍ട്ടി ഹിന്ദുസ്ഥാന്റെ നേതൃത്വത്തിലായിരുന്നു ഇത്. ഈ ദിനത്തിലാണ് ഇന്ത്യയില്‍ ആദ്യമായി ചെങ്കൊടി ഉയര്‍ന്നതും. കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്‍ നേതാവ് സിങ്കാരവേലും ചെട്ടിയാരുടെ നേതൃത്വത്തിലായിരുന്നു മെയ് ദിനാഘോഷം നടന്നത്. മദ്രാസ് ഹൈക്കോടതിയുടെ മുന്നിലും ട്രിപ്ലിക്കന്‍ ബീച്ചിന്റെ മുന്നിലുമായി രണ്ട് സമ്മേളനങ്ങളാണ് നടന്നത്. ആ ദിനത്തിലാണ് മെയ് ഒന്ന് ഇന്ത്യയില്‍ തൊഴിലാളി ദിനമാക്കണമെന്നും ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്നും ആവശ്യവുമുയര്‍ന്നത്. ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി വി പി സിങാണ് മേയ് ദിനം ദേശീയ അവധി ദിനമായി പ്രഖ്യാപിച്ചത്.
Post Your Comments