Latest NewsNewsIndia

‘കോണ്‍ഗ്രസ് സ്ഥാനാര്‍ഥി’യെ കാണാനില്ല: ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍

കോണ്‍ഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാണിയുടെ പത്രിക ഞായറാഴ്ച തള്ളിയിരുന്നു

അഹമ്മദാബാദ്: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യം. ഏഴു ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പിന് മുമ്പേ എതിരാളികളില്ലാതെ ബി.ജെ.പി നാടകീയ ജയം നേടിയ ഗുജറാത്തിലെ സൂറത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാണിയെ കാണാനില്ലെന്നു റിപ്പോർട്ട്. ഇയാള്‍ ബി.ജെ.പിയില്‍ ചേർന്നേക്കുമെന്നും അഭ്യൂഹം. കുംഭാണിയുടെ പത്രിക തള്ളിയത് ബി.ജെ.പിയുമായുള്ള ഒത്തുകളിയിലാണെന്ന ആരോപണം ഉയർന്നിരുന്നു.

read also: 24 ന് വൈകീട്ട് ആറ് മുതല്‍ 27ന് രാവിലെ ആറ് വരെ തിരുവനന്തപുരത്ത് നിരോധനാജ്ഞ

സൂറത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാണിയുടെ പത്രിക ഞായറാഴ്ച തള്ളിയിരുന്നു. നാമനിർദേശ പത്രികയില്‍ ഒപ്പ് വെച്ചവരെ ഹാജരാക്കാൻ കഴിയാതെ വന്നതിനെ തുടർന്നായിരുന്നു ഇത്. കൂടാതെ, കോണ്‍ഗ്രസ് ഡമ്മി സ്ഥാനാർഥിയുടെയും പത്രികയും തള്ളപ്പെട്ടു. പിന്നാലെ ഏഴ് സ്വതന്ത്രരും ബി.എസ്.പി സ്ഥാനാർഥിയും പത്രിക പിൻവലിച്ചു. ഇതോടെ, മത്സരത്തില്‍ അവശേഷിച്ച ബി.ജെ.പി സ്ഥാനാർഥി മുകേഷ് ദലാല്‍ എതിരില്ലാതെ വിജയം ഉറപ്പിക്കുകയായിരുന്നു.

കോണ്‍ഗ്രസ് പ്രവർത്തകർ നിലേഷ് കുംഭാണിയുടെ വീട്ടിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. കുംഭാണിയെ കാണാനില്ലെന്നും ഫോണില്‍ ലഭ്യമല്ലെന്നും പ്രവർത്തകർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button