Latest NewsKeralaNews

സുരേഷ് ഗോപിയെ പൂരത്തിന്റെയന്ന് എവിടെയും കണ്ടില്ല, പിന്നീട് സേവാഭാരതിയുടെ ആംബുലന്‍സില്‍ വന്ന് ഷോ കാണിച്ചു: കെ മുരളീധരന്‍

തൃശൂര്‍: പൊലീസ് പൂരം കലക്കിയത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെമുരളീധരന്‍. ബിജെപിക്ക് വേണ്ടിയാണ് പൂരം കലക്കിയത്, സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാന്‍ കമ്മീഷ്ണറെ ഉപയോഗിച്ചതാണെന്നും കെ മുരളീധരന്‍ ആരോപിച്ചു.

Read Also: പൂരചടങ്ങുകള്‍ അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ പ്ലാന്‍, കമ്മീഷണര്‍ തനിക്ക് ലഭിച്ച നിര്‍ദ്ദശമാണ് പാലിച്ചത്: സുരേഷ് ഗോപി

‘സുരേഷ് ഗോപിയാണ് പ്രശ്‌നം പരിഹരിച്ചതെന്ന പ്രചാരണം ഇപ്പോള്‍ ബിജെപി സൈബര്‍ സെല്‍ ചെയ്യുന്നുണ്ട്, വോട്ടുകച്ചവടത്തിനുള്ള അന്തര്‍ധാര പുറത്തായിരിക്കുന്നു, കമ്മീഷ്ണറെ തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തുന്നതാണ്, തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരും, കമ്മീഷണര്‍ മറ്റ് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയോ എന്നറിയാന്‍ ജ്യൂഡീഷ്യല്‍ അന്വേഷണം വേണം, കമ്മീഷണര്‍ പൂരം കലക്കാന്‍ രാവിലെ മുതല്‍ ശ്രമിച്ചുകൊണ്ടിരുന്നു, ഇതിന് താന്‍ തന്നെ സാക്ഷി, സുരേഷ് ഗോപിയെ പൂരത്തിന്റെയന്ന് എവിടെയും കണ്ടില്ല, പിന്നീട് സേവാഭാരതിയുടെ ആംബുലന്‍സില്‍ വന്ന് ഷോ കാണിച്ചു, തൃശൂരില്‍ യുഡിഎഫ് തന്നെ ജയിക്കും’, കെ മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button