Latest NewsKeralaNews

തരൂരിന്റെ നടപടി അച്ചടക്ക ലംഘനം: ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണം: കെ മുരളീധരന്‍

തിരുവനന്തപുരം : നരേന്ദ്ര മോദി- ട്രംപ് കൂടിക്കാഴ്ചയെയും കേരളത്തിലെ ഇടത് സര്‍ക്കാറിന്റെ വ്യവസായ നയങ്ങളെയും പ്രശംസിച്ച ശശി തരൂരിനെതിരെ തുറന്നടിച്ച് കെ മുരളീധരന്‍. പാര്‍ട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ലെന്നും തരൂര്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്നും മുരളീധരന്‍ തുറന്നടിച്ചു.

Read Also: പോട്ട ബാങ്ക് മോഷണം; വീട്ടിലും ബാങ്കിലും തെളിവെടുപ്പ്; പ്രതി റിജോ ആന്റണിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണം. നാലു തവണ ജയിപ്പിച്ച പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ തരൂര്‍ മറന്നുവെന്നും മുരളീധരന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വം പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ആയുധമാക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button