Latest NewsKerala

ഓടി കയറിയത് മൂവാറ്റുപുഴ ബസ്സിൽ, തിരിച്ചിറങ്ങി നോക്കിയപ്പോൾ ബസിന്റെ പേര് ശ്രീ അയ്യപ്പ- രഹ്ന ഫാത്തിമ

ശബരിമലയിൽ കയറാൻ ശ്രമിച്ച് വിവാദങ്ങളിൽ ഇടംപിടിച്ച ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ സമൂഹ മാധ്യമങ്ങളിൽ പങ്കിട്ട പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഇന്ന് ഇവരുടെ ജീവിതത്തിൽ ബസിൽ വെച്ച് സംഭവിച്ച വളരെ രസകരമായ ഒരു സംഭവം ആണ് ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം:

ഇന്ന് കോടതിയിൽ ഒരു സ്ത്രീ, അവർ അവരുടെ കേസ് തനിയെ വാദിച്ചു കൊള്ളാം എന്ന് കോടതിയിൽ പറഞ്ഞു വരുന്നത് കണ്ടപ്പോൾ ശ്രെദ്ധിച്ചതാണ്. അവർ എന്റെ അടുത്ത് വന്നിരുന്നു. എന്നോട് മോൾടെ കേസ് എന്താ? ഞാൻ ചിട്ടിക്ക് ജാമ്യം നിന്നതാണ്. എത്ര രൂപ?
1.5 ലക്ഷം ആർക്കാ ജാമ്യം നിന്നത്? Ex-partner ( അവർക്ക് മനസ്സിലാവാൻ വേണ്ടി മാത്രം ഭർത്താവ്, ഇപ്പോൾ ബന്ധം പിരിഞ്ഞു എന്ന് ഞാൻ പറഞ്ഞു )

അപ്പൊ അവർ പറഞ്ഞു “എന്റെ വല്യമ്മ പറയാറുണ്ട് ഭർത്താവ് (അതായതു ഞാൻ പറഞ്ഞതിൽ എന്റെ ex partner) എന്ന് പറഞ്ഞാ അരഞ്ഞാണത്തിൽ ചുറ്റിയ പാമ്പ് പോലെയാണെന്ന്”.അങ്ങനെ പുറത്തിറങ്ങി വെയിലിന്റെ ചൂടും കൂടിയായപ്പോൾ എന്റെ തല പെരുത്ത് തുടങ്ങി, എന്നിട്ട് ഓടികയറിയത് മുവാറ്റുപുഴ ബസ്സ്. ഈ കൊടും ചൂടിൽ യാത്രകർക്ക് വേണ്ടി ബസ്സിൽ പലയിടത്തും ഫാൻ ഘടിപ്പിച്ചിരിക്കുന്നു with Wi fi ഫെസിലിറ്റിയും എനിക്ക് ഇഷ്ട്ടപ്പെട്ടു. അതുകൊണ്ടു മാത്രം തിരിച്ചു ഇറങ്ങിയപ്പോൾ ബസിന്റെ പേര് നോക്കി “ശ്രീ അയ്യപ്പാ”.

shortlink

Related Articles

Post Your Comments

Related Articles


Back to top button