കൊച്ചി: ആക്ടിവിസ്റ്റ് രഹന ഫാത്തിമ മാധ്യമങ്ങളിൽ കൂടി അഭിപ്രായം പറയുന്നത് ഹൈക്കോടതി വിലക്കി. 2018 ൽ സമൂഹമാധ്യമങ്ങൾ വഴി മത വിശ്വാസത്തെ അവഹേളിച്ചെന്ന കേസിൽ തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നു കാണിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദ്ദേശം.
കേസിന്റെ വിചാരണ കഴിയും വരെ നേരിട്ടോ, അല്ലാതെയോ, മറ്റൊരാൾ വഴിയോ അഭിപ്രായങ്ങൾ ദൃശ്യമാധ്യമങ്ങൾ വഴിയോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ പ്രസിദ്ധപ്പെടുത്തുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്ന് രഹ്നയോട് കോടതി നിർദേശിച്ചു.
Read Also : കളളപ്പണം വെളുപ്പിക്കൽ കേസ് ; ബിനീഷ് കോടിയേരിയുടെ ഹർജി കോടതി തളളി
കൂടാതെ അടുത്ത മൂന്നു മാസത്തേക്ക് ആഴ്ചയിൽ രണ്ടു ദിവസം പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി ഒപ്പിടാനും രഹ്നയോട് നിർദ്ദേശിച്ചിട്ടുണ്ട്. അതിനു ശേഷമുള്ള മൂന്നു മാസം ആഴ്ചയിൽ ഓരോ ദിവസവും ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments