ന്യൂഡൽഹി : ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയ്ക്ക് താക്കീതുമായി സുപ്രീം കോടതി. മറ്റു മതങ്ങളെ അപമാനിക്കാനോ, മത വികാരം വ്രണപ്പെടുത്താനോ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. മാദ്ധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനത്തിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ രഹ്ന സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ താക്കീത്. അതേസമയം കേരള ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു.
Read Also : മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി
ജസ്റ്റിസ് രോഹിംഗ്ടൺ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ചാണ് രഹ്നയുടെ ഹർജി പരിഗണിച്ചത്. ഹർജിയിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതിയിൽ വിചാരണ അവസാനിച്ചുവെന്നും, പിന്നീടും മാദ്ധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനത്തിന് തുടരുന്ന വിലക്ക് നീക്കണമെന്നും രഹ്നയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. രഹ്നയ്ക്കായി അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ആണ് ഹാജരായത്.
കഴിഞ്ഞ വർഷം നവംബർ 23 നാണ് രഹ്ന ഹൈക്കോടതിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സാമൂഹിക മാദ്ധ്യമത്തിൽ രഹ്ന പങ്കുവെച്ച പാചക വീഡിയോയിൽ മതവികാരത്തെ വ്രണപ്പെടുത്തിക്കൊണ്ടുള്ള പരാമർശങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് സാമൂഹിക മാദ്ധ്യമ ഉപയോക്താവ് നൽകിയ പരാതിയിലാണ് ഹൈക്കോടതി മാദ്ധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനത്തിന് രഹ്നയ്ക്ക് വിലക്കേർപ്പെടുത്തിയത്.
Post Your Comments