Latest NewsKeralaIndia

രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുത്: കേരളാ സർക്കാർ സുപ്രീം കോടതിയിൽ

ദില്ലി : ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കേസിൽ രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ട് സംസ്ഥാനം. സുപ്രീം കോടതിയിൽ സംസ്ഥാനം സത്യവാങ്മൂലം സമർപ്പിച്ചു.

കോടതി നൽകിയ വ്യവസ്ഥകൾ പലകുറി ലംഘിച്ചുവെന്നും മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള രഹ്ന ഫാത്തിമയുടെ ഹർജി തള്ളണമെന്നും സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെടുന്നു. സംസ്ഥാനത്തിനായി കൗൺസിൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയിൽ ക്ഷേത്ര ദർശനത്തിന് ശ്രമിച്ച രഹ്ന ഫാത്തിമക്കെതിരെ പത്തനംതിട്ട പൊലീസ് എടുത്ത കേസിൽ ഹൈക്കോടതി നൽകിയ ജാമ്യത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹ്ന ഫാത്തിമ ഹർജി നൽകിയത്. ഇതിൽ ആണ് സർക്കാരിന്റെ സത്യവാങ്മൂലം.

shortlink

Related Articles

Post Your Comments

Related Articles


Back to top button