KeralaLatest NewsNews

പെരുമാറ്റത്തിൽ ഒരു മാറ്റവുമില്ല; രഹ്ന ഫാത്തിമയ്‌ക്ക് സമൂഹമാധ്യമങ്ങൾ വഴിയുള്ള അഭിപ്രായ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി

കൊച്ചി: ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയ്‌ക്ക് സമൂഹ മാധ്യമങ്ങളിലൂടെയുളള അഭിപ്രായ പ്രകടനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തുന്നതായ ഫേസ്‌ബുക് പോസ്റ്റിട്ടതിന് പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ വിചാരണ കഴിയും വരെ വേറെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക്, സമൂഹ മാദ്ധ്യമങ്ങളിലൂടെയോ രഹ്ന ഫാത്തിമ അഭിപ്രായ പ്രകടനം നടത്തുന്നതിനെയാണ് കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇതിനോടകം തന്നെ രഹ്ന ഫാത്തിമ രണ്ട് കേസിൽ അറസ്റിലായിട്ടുണ്ട്. അതുംകൂടാതെ ജോലി നഷ്‌ടപ്പെട്ടിട്ടും രഹ്നയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇനിയെങ്കിലും മറ്റുളളവരുടെ അവകാശങ്ങളെ മാനിക്കുമെന്ന് കരുതുന്നു എന്നും കോടതി അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യം മറ്റുളളവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടാകരുതെന്ന് തിരിച്ചറിയുമെന്നാണ് പ്രതീക്ഷയെന്നും കോടതി അറിയിച്ചു.പറഞ്ഞിട്ടുള്ള ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്നത് ഉൾപ്പടെ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തിയാണ് രഹ്ന ഫാത്തിമയ്‌ക്ക് ജാമ്യം അനുവദിച്ച് കൊടുത്തിരിക്കുന്നത്. വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുകയും ചെയ്യുമെന്നും കോടതി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button