KeralaLatest NewsNews

സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്നത് പി ആര്‍ ടീം അല്ല, പ്രവര്‍ത്തിച്ചാല്‍ അംഗീകാരങ്ങള്‍ തേടി വരും: കെ.കെ ശൈലജ

കോഴിക്കോട്: തന്റെ സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്നത് പി ആര്‍ ടീം അല്ലെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ എംഎല്‍എ. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ അംഗീകാരങ്ങള്‍ തേടി വരും. അതൊന്നും പിആറിലൂടെ നേടിയതല്ലെന്നും കെകെ ശൈലജ പറഞ്ഞു.

Read Also: കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡ്: പിണറായിയിൽ അടക്കം വ്യാപക പരിശോധന

‘എനിക്ക് പി ആര്‍ ടീം ഇല്ല. ഓഫീസിലെ രണ്ട് കുട്ടികള്‍ ഇടയ്ക്ക് വാര്‍ത്തയൊക്കെ പേജില്‍ പങ്കുവെക്കും. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം മാത്രമെ പോസ്റ്റ് ചെയ്യാറുള്ളൂ. തരക്കേടില്ലാത്ത റീച്ച് ഉണ്ട്. അന്വേഷിച്ചപ്പോള്‍ പല പേജുകളും ബൂസ്റ്റ് ചെയ്യുന്നതാണെന്ന് മനസ്സിലായി. എന്റെ പേജ് പൈസ കൊടുത്ത് ബൂസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട്. എനിക്ക് ഒറിജിനല്‍ ആയിട്ടുള്ള ആളുകളുടെ പിന്തുണ മതി. കുറേ അംഗീകാരങ്ങള്‍ തേടി വന്നു. അതെല്ലാം പേജ് ബൂസ്റ്റ് ചെയ്ത് കിട്ടിയതാണെന്ന് വിമര്‍ശിക്കുന്നവര്‍ കരുതിക്കാണണം. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ അതിനുള്ള അംഗീകാരം കിട്ടും.’ കെ കെ ശൈലജ പറഞ്ഞു.

പൊതുഇടങ്ങളില്‍ നില്‍ക്കുമ്പോള്‍ കുഞ്ഞുമക്കള്‍ പോലും ഓടിവരും. കൊവിഡും നിപ്പയും വന്നസമയത്ത് അവര്‍ നിത്യവും തന്നെയായിരുന്നു കണ്ടുകൊണ്ടിരുന്നത്. നിങ്ങള്‍ ഭയക്കരുത് ആരോഗ്യവകുപ്പ് കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് ഉറച്ചുപറയാനായി. അണിയറയില്‍ നന്നായി അധ്വാനിച്ച് കഷ്ടപ്പെട്ടിട്ടാണ് അങ്ങനെയൊരു അവസ്ഥ ഉണ്ടാക്കിയത്. ആരോഗ്യ വകുപ്പിനെ സജ്ജമാക്കാന്‍ അത്ര എളുപ്പമല്ലല്ലോ. ടീച്ചറുടെ പാര്‍ട്ടിയല്ല, എന്നാലും ടീച്ചറോട് ഇഷ്ടമാണെന്ന് ചിലരൊക്കെ വന്നു പറയാറുണ്ട്. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ ആളുകള്‍ അംഗീകരിക്കും. കുതിരപ്പുറത്ത് ഇരിക്കുന്നത് പോലെയാണ്. കടിഞ്ഞാണ്‍ അഴിക്കേണ്ടയിടത്ത് അഴിക്കണം. പിടിക്കേണ്ടയിടത്ത് പിടിക്കണം. അതുപോലെ തന്നെയാണ് ഭരണവും. കാണുന്നവരോടൊക്കെ ദേഷ്യപ്പെടുന്നത് കൂടെ നില്‍ക്കുന്നവര്‍ക്ക് അരോചകം ഉണ്ടാക്കും. അവര്‍ക്ക് പ്രചോദനമാവുകയാണ് വേണ്ടത്’, എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button