Latest NewsKeralaNews

‘ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവൾ അവനോട് കാല് പിടിച്ച് കരഞ്ഞു പറഞ്ഞതാ…’: ജീവനൊടുക്കിയ ബിന്ദുവിന്റെ പിതാവ്

കാസർകോട്: കാസർകോട് മുളിയാറിൽ നാലുമാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. മുളിയാർ കോപ്പാളംകൊച്ചി സ്വദേശിനിയുമായ ബിന്ദു (30), മകൾ ശ്രീനന്ദന(നാലുമാസം) എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബിന്ദു തൂങ്ങിമരിക്കുകയായിരുന്നു. തൂങ്ങിമരിക്കും മുമ്പ് ഇവർ കൈ ഞരമ്പുകൾ മുറിക്കുകയും ചെയ്തിരുന്നു. മരണം ഉറപ്പാക്കാൻ ആയിരുന്നു ഇത്.

ഇപ്പോഴിതാ, ബിന്ദുവിന്റെ ഭർത്താവ് ശരത്തിനും കുടുംബത്തിനുമെതിരെ ബിന്ദുവിന്റെ അച്ഛൻ രംഗത്ത്. ഭർത്താവും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് ബിന്ദുവിന്റെ പിതാവ് രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ രാവിലെയും ഭർതൃമാതാവ് വിളിച്ച് മോശമായി സംസാരിക്കുകയും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു. തെറ്റ് ചെയ്തില്ലെന്ന് ബിന്ദു കാല് പിടിച്ചു പറഞ്ഞുവെന്നും ഭർത്താവ് ശരത്തും ബിന്ദുവിനെ മാനസിക പീഡനത്തിന് ഇരയാക്കിയെന്നും പിതാവ് രാമചന്ദ്രൻ ആരോപിച്ചു.

തൊടുപുഴ സ്വദേശിയായ ശരത്താണ് ബിന്ദുവിന്റെ ഭർത്താവ്. ശരത്ത് സ്വിറ്റ്സർലൻഡിലാണ്. ഭർതൃവീട്ടിൽ നിന്നു രണ്ടു ദിവസം മുൻപാണു ബിന്ദു സ്വന്തം വീട്ടിലേക്കു വന്നത്. 6 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു രണ്ടിനാണു കോപ്പാളംകൊച്ചിയിലെ വീട്ടുമുറ്റത്തെ മരത്തിൽ ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button