Latest NewsKeralaNews

വീട്ടമ്മയെ കയറിപ്പിടിച്ച 16 കാരന്റെ സെർച്ച് ഹിസ്റ്ററി പരിശോധിച്ച പോലീസ് ഞെട്ടി

ഇടുക്കി: വീട്ടമ്മയെ ആക്രമിച്ച 16 കാരൻ അറസ്റ്റിൽ. ആൺകുട്ടിയുടെ ഫോൺ പരിശോധിച്ച പോലീസുകാർ ഞെട്ടി. ഫോണിൽ നിറയെ അശ്ളീല ചിത്രങ്ങളും വീഡിയോകളും. മുഖത്ത് മുളകുപൊടി എറിഞ്ഞശേഷമായിരുന്നു കൗമാരക്കാരെ വീട്ടമ്മയെ കടന്നുപിടിച്ചത്. കട്ടപ്പനയിലാണ് സംഭവം. വീട്ടമ്മയുടെ പരാതിയില്‍ അയല്‍ക്കാരനായ 16 കാരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവം മോഷണശ്രമമാണെന്നായിരുന്നു തുടക്കത്തില്‍ പോലീസിന്റെ സംശയം. എന്നാല്‍, 16-കാരന്റെ ഫോണ്‍ പരിശോധിച്ചതോടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തുകയായിരുന്നു. ‘അയല്‍വാസിയായ ആന്റിയെ എങ്ങനെ പീഡിപ്പിക്കാം’ എന്നതുള്‍പ്പെടെ കൗമാരക്കാരന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് അശ്ലീലമായ കാര്യങ്ങൾ തിരഞ്ഞിരുന്നു. മൊബൈല്‍ഫോണില്‍ ഇന്റര്‍നെറ്റ് സെര്‍ച്ച് ഹിസ്റ്ററി പരിശോധിച്ചതോടെയാണ് പോലീസ് ഇക്കാര്യം കണ്ടുപിടിച്ചത്. കൗമാരക്കാരനെ ചോദ്യം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button