അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ ദമ്പതികളെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്മ. മരിച്ച ആര്യയുടെ ബ്ലാക്ക് മാജിക് ബന്ധത്തിന് തെളിവുകൾ കിട്ടിയെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീനും ദേവിയും ഒന്നര വർഷം മുൻപും അരുണാചൽ പ്രദേശിലെ സിറോയിലേക്ക് യാത്ര ചെയ്തിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മൂന്ന് പേരും താമസിച്ചിരുന്നത് ഒരേ മുറിയിൽ ആയിരുന്നു.
മൂന്നുപേരും താമസിച്ചത് ഒരേ മുറിയിലാണെന്നും ആത്മഹത്യാക്കുറിപ്പിൽ ഒപ്പിട്ടുവെന്നും പൊലീസ് വെളിപ്പെടുത്തി. ആര്യ തങ്ങളുടെ മകളാണെന്നു പറഞ്ഞാണ് ദേവിയും നവീനും ദേവിയെയും വിചിത്ര വഴികളിലേക്ക് നയിച്ചത് നവീൻ ആണെന്നാണ് റിപ്പോർട്ട്. ഇവർ രക്തം വാർന്നൊഴുകാൻ മുറിവുകളുണ്ടാക്കിയത് കഴുത്തിലും കൈകളിലുമാണ്. ആര്യയുടെ കഴുത്തിലും നവീന്റെയും ദേവിയുടെയും കൈകളിലുമാണ് മുറിവുകൾ. മാർച്ച് 17ന് കോട്ടയത്തെ വീട്ടിൽ നിന്നിറങ്ങിയ ദേവിയും നവീനും പത്തു ദിവസം എവിടെയായിരുന്നുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മാർച്ച് 27നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്നും കാണാതായത്. ഒരു വർഷമായി കോട്ടയത്തെ നവീന്റെ വീട്ടിൽ താമസിക്കുന്ന ദേവി, സ്വന്തം മാതാപിതാക്കളോട് സംസാരിക്കാറില്ലായിരുന്നു. ഒരു ഫാം ഹൗസ് തുടങ്ങാനെന്ന് പറഞ്ഞാണ് നവീനും ദേവിയും ആയുർവേദ ഡോക്ടർ ജോലി ഉപേക്ഷിച്ചത്. നവീനും ദേവിയും ആര്യയും പൊതുവെ ആരുമായും അടുപ്പം സൂക്ഷിച്ചിരുന്നില്ല. ആര്യയെ ദേവിയും നവീനും തങ്ങളുടെ അടിമയെപ്പോലെയാണ് ഉപയോഗിച്ചതെന്നാണ് സംശയം. ഇവരുടെ സംഘത്തിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും പൊലീസ് പരിശോധിക്കും.
Post Your Comments