ഉജ്ജയിൻ (മധ്യപ്രദേശ്): അമ്മയോടുള്ള സ്നേഹത്തിന്റെയും കടമയുടെയും ഭാഗമായി സ്വന്തം തുടയിൽ നിന്നും എടുത്ത തൊലിയിൽ നിർമ്മിച്ച ചെരുപ്പ് അമ്മയ്ക്ക് സമ്മാനിച്ച് മകൻ. മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നുള്ള റൗണക് ഗുർജാർ എന്ന വ്യക്തിയാണ് സ്വന്തം തൊലി കൊണ്ട് അമ്മയ്ക്കായി ചെരുപ്പ് നിർമ്മിച്ച് നൽകിയത്. ഒരു മതപരമായ ചടങ്ങിനിടെയാണ് റൗണക് ഗുർജാർ തന്‍റെ അമ്മയ്ക്ക് ഈ അതുല്യമായ സമ്മാനം നൽകിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിട്ടുണ്ട്.
രാമനിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് താൻ ഇത്തരത്തിലൊരു പ്രവർത്തി ചെയ്തതെന്നാണ് റൗണക് പറയുന്നത്. രാമായണത്തിൻ്റെ ദൈനംദിന വായനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് റോണക് ഗുർജാർ തൻ്റെ പ്രതിജ്ഞ നിശബ്ദമായി നിറവേറ്റാൻ തീരുമാനിച്ചതെന്ന് ഇയാൾ പറയുന്നു. താൻ പതിവായി രാമയണം വായിക്കറുണ്ടെന്നും രാമൻ തന്നെ ആഴത്തിൽ സ്വാധീനിച്ചുവെന്നുമാണ് ഇത് സംബന്ധിച്ച് റൗണക് പറയുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
സ്വന്തം അമ്മയ്ക്കായി തൊലി കൊണ്ട് ചെരുപ്പ് നിർമ്മിച്ചു നൽകിയാലും മതിയാകില്ലന്ന് രാമൻ രാമായണത്തിൽ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനാലാണ് സ്വന്തം ചർമ്മത്തിൽ നിന്ന് പാദരക്ഷകൾ ഉണ്ടാക്കി അമ്മയ്ക്ക് സമ്മാനിക്കാൻ ഞാൻ തീരുമാനിച്ചതെന്നും റൗണക് വ്യക്തമാക്കുന്നു. സ്വർഗം മാതാപിതാക്കളുടെ കാൽച്ചുവട്ടിലാണെന്ന് സമൂഹത്തോട് പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിതാവ്, സ്വർഗത്തിലേക്കുള്ള ഗോവണിയാണന്നും റൗണക് കൂട്ടിച്ചേര്‍ക്കുന്നു. തൻ്റെ ഉദ്ദേശ്യം ആരോടും പറയാതെ, അമ്മയ്ക്ക് ഒരു ജോടി ചെരിപ്പുകൾ ഉണ്ടാക്കുന്നതിനായി തൻ്റെ തുടയിൽ നിന്ന് തൊലി ദാനം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് റോണക്ക് വിധേയനായി. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹം, തൻ്റെ വാത്സല്യത്തിൻ്റെയും നന്ദിയുടെയും പ്രതീകമായി അമ്മ നിരുല ഗുർജറിന് ചെരിപ്പുകൾ സമ്മാനിച്ചു.
Post Your Comments