KeralaLatest NewsNews

അഭിമന്യു വധക്കേസ്: കാണാതായ രേഖകളുടെ മുഴുവൻ പകർപ്പുകളും പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കും

2018 ജൂൺ ഒന്നിനാണ് മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്

കൊച്ചി: അഭിമന്യു കൊലക്കേസിലെ കാണാതായ രേഖകളുടെ പകർപ്പ് ഇന്ന് പ്രോസിക്യൂഷൻ ഹാജരാക്കും. മുഴുവൻ രേഖകളുടെയും പകർപ്പ് ഹാജരാക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. 11 രേഖകളുടെ സർട്ടിഫൈഡ് കോപ്പിയാണ് ഹാജരാക്കുക. വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു കേസിലെ സുപ്രധാന രേഖകൾ നഷ്ടമായതിൽ ദുരൂഹതയുണ്ടെന്നും, കുറ്റക്കാരെ കണ്ടെത്തണമെന്നും അഭിമന്യുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കോടതിയിൽ നിന്നും രേഖകൾ കാണാതായതിൽ കൃത്യമായ അന്വേഷണം വേണമെന്ന് നേരത്തെ തന്നെ അഭിമന്യുവിന്റെ സഹോദരൻ അറിയിച്ചിരുന്നു.

2018 ജൂൺ ഒന്നിനാണ് മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. ഇടുക്കി വട്ടവട സ്വദേശിയായിരുന്ന അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പോപ്പുലർ പ്രവർത്തകരാണ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ മുഖ്യപ്രതിയെ പിടികൂടാൻ ഏറെ വൈകിയിരുന്നു. അതേസമയം, അഭിമന്യുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഇതുവരെ പോലീസ് കണ്ടെത്തിയിട്ടില്ല. കേസിലെ കുറ്റപത്രം അടക്കമുള്ള സുപ്രധാന രേഖകളാണ് കാണാതായിട്ടുള്ളത്.

Also Read: മാട്ടുപ്പെട്ടിയിൽ വീണ്ടും പടയപ്പയുടെ ആക്രമണം, മദപ്പാടെന്ന് വനം വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button