Latest NewsNewsBusiness

ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ബാങ്കിംഗ് ആപ്പ് പ്രവർത്തനരഹിതമാകും; ഉപഭോക്തങ്ങൾക്ക് അറിയിപ്പുമായി എച്ച്ഡിഎഫ്സി ബാങ്ക്

നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ മൊബൈൽ വെരിഫിക്കേഷൻ നടത്തേണ്ടതാണ്

ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് പുതിയ അറിയിപ്പ് പങ്കുവെച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. മൊബൈൽ ബാങ്കിംഗ് ആപ്പ് പ്രവർത്തിക്കണമെങ്കിൽ ഉപഭോക്താക്കൾ നിർബന്ധമായും മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ബാങ്കിംഗ് സേവനങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇത് സംബന്ധിച്ച വിവരങ്ങൾ ഇ-മെയിൽ മുഖാന്തരം ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഇ-മെയിലിലെ വിവരങ്ങൾ അനുസരിച്ച്, നിർബന്ധമായും മൊബൈൽ നമ്പർ വെരിഫിക്കേഷൻ ചെയ്യണം. നമ്പർ അപ്ഡേറ്റ് ചെയ്യുന്നതുവരെ എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈൽ ആപ്പ് ഉപയോഗിക്കാൻ കഴിയുകയില്ല.

നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ മൊബൈൽ വെരിഫിക്കേഷൻ നടത്തേണ്ടതാണ്. മൊബൈൽ നമ്പർ സ്ഥിരീകരണത്തിനായി ഉപയോക്താക്കൾ ഒരു സജീവ എസ്എംഎസ് സബ്‌സ്‌ക്രിപ്‌ഷനും നിലനിർത്തണം. ആപ്പ് അപ്‌ഡേറ്റ് ചെയ്‌ത ശേഷം, ഒറ്റത്തവണ സ്ഥിരീകരണത്തിനായി ഉപയോക്താക്കൾ അവരുടെ ഡെബിറ്റ് കാർഡ് വിശദാംശങ്ങളോ നെറ്റ് ബാങ്കിംഗ് പാസ്‌വേഡോ നൽകണം. തുടർന്ന് വെരിഫിക്കേഷൻ പ്രക്രിയ പൂർത്തീകരിക്കാവുന്നതാണ്. ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ബാങ്ക് കൂടിയാണ് എച്ച്ഡിഎഫ്സി ബാങ്ക്.

Also Read: കേരളം ഇന്നും വെന്തുരുകും; 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button