ഉപഭോക്താക്കൾക്ക് കടലാസ് രഹിത വായ്പ സംവിധാനം അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. ഉപഭോക്താക്കൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന തരത്തിൽ ഡിജിറ്റൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ എക്സ്പ്രസ് വേ സേവനത്തിനാണ് എച്ച്ഡിഎഫ്സി ബാങ്ക് തുടക്കമിട്ടിരിക്കുന്നത്. ഇതിലൂടെ വ്യക്തിഗത വായ്പകൾ, ബിസിനസ് ലോണുകൾ, കാർ ലോണുകൾ, ഭവന വായ്പകൾ, കാർഡുകളിലെ വായ്പകൾ, ക്രെഡിറ്റ് കാർഡ്, സേവിംഗ്സ് അക്കൗണ്ട് എന്നീ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.
വായ്പ ലഭിക്കുന്നതിനുള്ള പ്രക്രിയകളെല്ലാം ഓൺലൈനായി തന്നെ ഉപഭോക്താക്കൾക്ക് പൂർത്തിയാക്കാവുന്നതാണ്. പരമാവധി 40 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത വായ്പകൾക്ക് പേപ്പർ വർക്കില്ലാതെ അപേക്ഷിക്കാൻ കഴിയുമെന്നതാണ് പ്രധാന ആകർഷണീയത. നിലവിലുള്ള എച്ച്ഡിഎഫ്സി ബാങ്ക് ഉപഭോക്താവിന് എക്സ്പ്രസ് വേ പ്ലാറ്റ്ഫോം മുഖാന്തരം ലോണുകൾ, കാർഡുകൾ, അക്കൗണ്ടുകൾ എന്നിങ്ങനെയുള്ള എല്ലാ ബാങ്കിംഗ് ഓഫറുകളും ഒരൊറ്റ സ്ക്രീനിൽ ലഭ്യമാകും. ഇതിനോടൊപ്പം ഉപഭോക്താക്കൾക്ക് നോമിനികളുടെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാനും, ചെക്ക് ബുക്കുകൾക്ക് അപേക്ഷ നൽകാനും കഴിയുന്നതാണ്.
Also Read: സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു: വെർച്വൽ ക്യൂ വഴി ഇതുവരെ ബുക്കിംഗ് നടത്തിയത് 37,348 അയ്യപ്പന്മാർ
Post Your Comments