ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച ഒന്നാം പാദഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ആദ്യ പാദത്തിൽ 11,952 കോടി രൂപയുടെ ലാഭമാണ് നേടിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 30 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്സി-എച്ച്ഡിഎഫ്സി ബാങ്ക് ലയനത്തിനു ശേഷമാണ് ഈ കണക്കുകൾ കമ്പനി പുറത്തുവിട്ടത്.
അറ്റവരുമാനത്തിലും എച്ച്ഡിഎഫ്സി ബാങ്ക് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മുൻ വർഷം സമാന പാദത്തിലെ 25,870 കോടി രൂപയിൽ നിന്നും 32,829 കോടി രൂപയായാണ് ബാങ്കിന്റെ അറ്റവരുമാനം ഉയർന്നിട്ടുള്ളത്. അതേസമയം, അറ്റപലിശ വരുമാനം 19,481 കോടി രൂപയിൽ നിന്നും 21.1 ശതമാനം വർദ്ധനവോടെ 23,599 കോടി രൂപയായിട്ടുണ്ട്. കറന്റ്, സേവിംഗ്സ് എന്നീ അക്കൗണ്ടുകളുടെ എണ്ണത്തിൽ 10.7 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് 5.6 ലക്ഷം കോടി രൂപയും, കറന്റ് അക്കൗണ്ടിൽ നിന്ന് 2.52 ലക്ഷം കോടി രൂപയുമാണ് നിക്ഷേപമായി സമാഹരിച്ചിരിക്കുന്നത്.
Post Your Comments