രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് എക്സ്പ്രസ് വേ സേവനം അവതരിപ്പിച്ചു. ബാങ്കിംഗ് രംഗത്തെ വിവിധ സർവീസുകൾ വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് എക്സ്പ്രസ് വേ. എക്സ്പ്രസ് പേഴ്സണൽ ലോൺ, എക്സ്പ്രസ് ബിസിനസ് ലോൺ, എക്സ്പ്രസ് കാർ ലോൺ, എക്സ്പ്രസ് ഹോം ലോൺ, എക്സ്പ്രസ് ക്രെഡിറ്റ് കാർഡ്, എക്സ്പ്രസ് സേവിംഗ്സ് അക്കൗണ്ടുകൾ തുടങ്ങി നിരവധി സേവനങ്ങളാണ് എക്സ്പ്രസ് വേ പ്ലാറ്റ്ഫോം മുഖാന്തരം ഉപഭോക്താക്കൾക്ക് ലഭിക്കുക.
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പ്ലാറ്റ്ഫോമിന് എച്ച്ഡിഎഫ്സി ബാങ്ക് രൂപം നൽകിയിരിക്കുന്നത്. രാജ്യത്ത് ഇപ്പോൾ ഫെസ്റ്റിവൽ സീസണായതിനാൽ നിരവധി തരത്തിലുള്ള അധിക ആനുകൂല്യങ്ങൾ നേടാനാകും. ‘കടലാസ് രഹിതമായ, സെൽഫ് സർവീസ് ബാങ്കിംഗ് സംവിധാനം അവതരിപ്പിക്കാനായത് വലിയ നേട്ടമാണ്. എക്സ്പ്രസ് വേ ഉപയോഗിച്ച്, എച്ച്ഡിഎഫ്സി ബാങ്ക് വേഗമേറിയതും കൂടുതൽ സൗകര്യപ്രദവും ആസ്വാദ്യകരവുമായ ബാങ്കിംഗ് സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്’, എച്ച്ഡിഎഫ്സി ബാങ്കിന്റെ കൺസ്യൂമർ ഫിനാൻസ് മാർക്കറ്റിംഗ് വിഭാഗം മേധാവി പരാഗ് റാവു പറഞ്ഞു.
Post Your Comments