രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി എച്ച്ഡിഎഫ്സി ബാങ്ക് അവതരിപ്പിച്ചിട്ടുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിൽ അംഗമാകാനുള്ള തീയതി ദീർഘിപ്പിച്ചു. മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന ‘എച്ച്ഡിഎഫ്സി സീനിയർ സിറ്റിസൺ കെയർ’ പദ്ധതിയിൽ അംഗമാകാനുള്ള തീയതിയാണ് നീട്ടിയത്. പുതുക്കിയ തീയതി പ്രകാരം, 2023 നവംബർ 7 വരെ ഈ പദ്ധതിയിൽ ചേരാവുന്നതാണ്.
ആകർഷകമായ പലിശ നിരക്കാണ് ഈ നിക്ഷേപ പദ്ധതിയുടെ പ്രധാന പ്രത്യേകത. പരമാവധി 7.75 ശതമാനം വരെയാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. അതേസമയം, 5 കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപം ബുക്ക് ചെയ്യുന്ന മുതിർന്ന പൗരന്മാർക്ക് 0.25 ശതമാനം അധിക പ്രീമിയവും നൽകുന്നുണ്ട്. അതായത്, ഈ നിക്ഷേപ പദ്ധതിയിൽ അംഗമാകുന്നവർക്ക് റെഗുലർ നിക്ഷേപങ്ങളെക്കാൾ 0.75 ശതമാനമാണ് അധിക പലിശ ലഭിക്കുന്നത്. 2020 മെയ് 18നാണ് എച്ച്ഡിഎഫ്സി സീനിയർ സിറ്റിസൺ കെയർ സ്ഥിര നിക്ഷേപ പദ്ധതി ബാങ്ക് അവതരിപ്പിക്കുന്നത്.
Post Your Comments