KeralaLatest NewsNews

സിഎഎ കേരളത്തില്‍ നടപ്പാക്കുമോ എന്ന് കാത്തിരുന്ന് കാണാം : സുരേഷ് ഗോപി

തിരുവനന്തപുരം: സിഎഎ കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് സുരേഷ് ഗോപി. ‘കേരളത്തില്‍ നടപ്പാക്കില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്. കേരളത്തില്‍ നടപ്പാക്കുമോയെന്ന് കാത്തിരുന്നു കാണാം’, അദ്ദേഹം പറഞ്ഞു.

സിഎഎ കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ ആവശ്യമാണ്. കേരളം രാജ്യത്തിന്റെ ഭാഗമാണെന്നും കേരളവും ആവേശത്തോടെ സ്വീകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സിഎഎ തെരഞ്ഞെടുപ്പിന് ഗുണം ചെയ്യും.തെരഞ്ഞെടുപ്പിന് ഗുണകരമാകാന്‍ വേണ്ടിയല്ല രാജ്യത്തിനു ഗുണകരമാകാന്‍ വേണ്ടിയാണ് സിഎഎ എന്നും ദാരിദ്ര നിര്‍മ്മാര്‍ജ്ജനമാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിഎഎ യുടെ പേരില്‍ എല്‍ഡിഎഫും യുഡിഎഫും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഇരുകൂട്ടരും ജനങ്ങളെ കബളിപ്പിക്കുകയാണ്. ആരുടേയും പൗരത്വം എടുത്ത് കളയാന്‍ വേണ്ടിയല്ല പൗരത്വ നിയമ ഭേദഗതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button