KeralaLatest News

സിദ്ധാർത്ഥന്റെ മരണം: ഗുരുതര വീഴ്ച ഉണ്ടായി, ഡീനിനെയും അസിസ്റ്റന്‍റ് വാര്‍ഡനെയും പുതിയ വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തു

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച സംഭവത്തില്‍ ഡീനിനെയും അസിസ്റ്റന്‍റ് വാര്‍ഡനെയും വൈസ് ചാന്‍സലര്‍ സസ്പെന്‍ഡ് ചെയ്തു. ഇരുവരില്‍ നിന്നും ഗുരുതരമായ വീഴ്ചകളുണ്ടായെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കോളേജ് ഡീന്‍ എം.കെ. നാരായണനേയും അസിസ്റ്റന്റ് വാര്‍ഡൻ ആർ. കാന്തനാഥനെയും പുതിയ വൈസ് ചാന്‍സലര്‍ ഡോ. സി.സി. ശശീന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തെ കുറിച്ച് നേരത്തെ ഇരുവരോടും വി.സി വിശദീകരണം തേടിയിരുന്നു. തങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ സമയത്ത് ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും എല്ലാം നിയമപ്രകാരം ചെയ്തിരുന്നു എന്നുമാണ് ഇവര്‍ വിസിക്ക് നൽകിയ വിശദീകരണം.

ഇത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. ഇവര്‍ സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും വിസി.ചൂണ്ടിക്കാട്ടി. അതേസമയം സസ്‌പെൻഷൻ പോരെന്നും ഡീനിനെ കേസിൽ പ്രതി ചേർക്കണമെന്നും സിദ്ധാർഥന്റെ പിതാവും ബിജെപിയും യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button