
കൽപ്പറ്റ : വയനാട് കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണി. കോടതിയിൽ ബോംബ് വെച്ചെന്ന് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ പൊലീസിലും ബോംബ് സ്ക്വാഡിലും വിവരമറിയിച്ചു. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് ഒരു മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ആദ്യ രണ്ട് വരി ഇംഗ്ലീഷിലും ബാക്കി തമിഴിലുമായാണ് ഭീഷണി സന്ദേശം. നേരത്തെ സമാനമായ രീതിയിൽ പൂക്കാട് വെറ്ററിനറി കോളേജിൽ ബോംബ് ഭീഷണിയെന്ന് വ്യാജ സന്ദേശമെത്തിയിരുന്നു.
Post Your Comments