ന്യൂഡല്‍ഹി: വിമാനത്തില്‍ ബോംബെന്ന വ്യാജ സന്ദേശത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്സും മെറ്റയും സഹായിക്കുന്നില്ലെന്ന് കേന്ദ്രം. കമ്പനികളുടെ നിസ്സഹകരണത്തെ കേന്ദ്ര സര്‍ക്കാര്‍ രൂക്ഷമായി വിമര്‍ശിച്ചു. വ്യാജ സന്ദേശമയച്ച എല്ലാ ഹാന്‍ഡിലുകളും വ്യാജമാണെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ അന്വേഷണ സംഘം സോഷ്യല്‍മീഡിയ കമ്പനികളുടെ സഹായം തേടിയത്.
ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ മെറ്റ്, എക്‌സ് പ്രതിനിധികളുമായി ഒരു മീറ്റിംഗ് നടത്തുകയും വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിന് വേഗത്തില്‍ നടപടിയെടുക്കാനും ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നാണ് കമ്പനികള്‍ അറിയിച്ചത്. എന്നാല്‍, കൃത്യമായ ചട്ടപ്രകാരം മാത്രമേ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കൂവെന്നാണ് അറിയിച്ചത്. നിയമ വ്യവസ്ഥകള്‍ക്കനുസൃതമായി വിവരങ്ങള്‍ക്കായുള്ള അപേക്ഷകള്‍ വരുമ്പോള്‍ കൃത്യമായി വിവരം കൈമാറുന്നുണ്ട്.
വ്യാജ ഹാന്‍ഡിലുകളുടെ ഉപയോക്തൃ വിശദാംശങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിന് ഐടി മന്ത്രാലയം കമ്പനികളെ വലിച്ചിഴക്കുന്നത് കുറ്റവാളികകള്‍ രക്ഷപ്പെടാന്‍ കാരണമാകും. നടപടികള്‍ വേഗത്തിലാക്കുമെന്ന് കമ്പനികള്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും സോഷ്യല്‍മീഡിയ കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
:
Post Your Comments