KeralaLatest NewsNews

യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി

കൊച്ചി: യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന കേന്ദ്രങ്ങളില്‍ ബോംബ് ഭീഷണി. കൊച്ചി തോപ്പുംപടിയിലെ പ്രാര്‍ത്ഥന കേന്ദ്രത്തിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. ഇന്ന് രാവിലെ എറണാകുളം കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. ഇതേതുടര്‍ന്ന് ജില്ലയിലെ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന കേന്ദ്രങ്ങളില്‍ പൊലീസ് പരിശോധന ആരംഭിച്ചു.

Read Also: തമിഴ് സിനിമയില്‍ പ്രശ്നങ്ങളില്ല; മലയാളത്തില്‍ മാത്രമാണ് പ്രശ്നം; ഹേമ കമ്മറ്റി വിഷയത്തില്‍ നടന്‍ ജീവ

2023 ഒക്ടോബറില്‍ കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം നടന്നിരുന്നു. ഏകദേശം 2000 പേര്‍ പങ്കെടുത്ത വേദിയിലാണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍ 36 പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരു സ്ത്രീ അടക്കം എട്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തമ്മനം സ്വദേശിയായ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ അന്നുതന്നെ പൊലീസില്‍ കീഴടങ്ങിയിരുന്നു. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പാണ് തന്നെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിന് നല്‍കിയിരുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button